Latest News

ദുരൂഹ മന്ദഹാസമേ...' സസ്പെന്‍സിനൊപ്പം തമാശയും; നസ്രിയ ബേസില്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രം 'സൂക്ഷ്മദര്‍ശിനി'യുടെ പ്രോമോ സോങ് പുറത്ത്; ചിത്രം ഉടന്‍ തീയേറ്ററുകളിലേക്ക് 

Malayalilife
 ദുരൂഹ മന്ദഹാസമേ...' സസ്പെന്‍സിനൊപ്പം തമാശയും; നസ്രിയ ബേസില്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രം 'സൂക്ഷ്മദര്‍ശിനി'യുടെ പ്രോമോ സോങ് പുറത്ത്; ചിത്രം ഉടന്‍ തീയേറ്ററുകളിലേക്ക് 

പ്രേക്ഷകര്‍ വലിയ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒരിടവേളക്ക് ശേഷം നസ്രിയ നസിം വീണ്ടും വെള്ളിത്തിരയിലേക്കെത്തുന്ന 'സൂക്ഷ്മദര്‍ശിനി'. പ്രഖ്യാപനം എത്തിയത് മുതല്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു. ബേസില്‍ നായകനായെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് വരെ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോളിതാ ചിത്രത്തിന്റെ പ്രോമോ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 3 മിനിറ്റില്‍ താഴെ ധൈര്യഖ്യമുള്ള വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. 'ദുരൂഹ മന്ദഹാസമേ' എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

ഹ്യൂമറും സസ്പെന്‍സും നിറഞ്ഞതാവും ചിത്രമെന്നാണ് പ്രോമോ നല്‍കുന്ന സൂചന. ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രം നവംബര്‍ 22ന് തിയറ്ററുകളിലെത്തും. എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹാപ്പി ഹവേര്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേയും, എ വി എ പ്രൊഡക്ഷന്‍സിന്റെന്റെയും ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. തെലുങ്ക് സിനിമയായ അണ്ടേ സുന്ദരാനികിയിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. 2020ല്‍ റിലീസായ ട്രാന്‍സിലാണ് താരം ഇതിന് മുന്‍പ് മലയാളത്തില്‍ നായികയായി എത്തിയത്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും എത്തിയിരുന്നു. അതേസമയം നിര്‍മ്മാണത്തില്‍ സജീവമാണ് നസ്രിയ. 

2018ല്‍ നോണ്‍സെന്‍സ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ജിതിന്റെ രണ്ടാമത്തെ സിനിമയാണിത്. സമീര്‍ താഹീര്‍, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.ഛായാഗ്രഹണം ശരണ്‍ വേലായുധന്‍, സംഗീതം ക്രിസ്റ്റോ സേവ്യര്‍, എഡിറ്റിങ് ചമന്‍ ചാക്കോ. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേര്‍ന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. ഒരു കോമഡി എന്റര്‍ടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ ചമന്‍ ചാക്കോയാണ് ചിത്രസംയോജനം. 

ഗാനരചന വിനായക് ശശികുമാര്‍, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, കലാസംവിധാനം വിനോദ് രവീന്ദ്രന്‍, മേക്കപ്പ് ആര്‍ ജി വയനാടന്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, സ്റ്റില്‍സ് രോഹിത് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് നസീര്‍ കാരന്തൂര്‍, പോസ്റ്റര്‍ ഡിസൈന്‍ സര്‍ക്കാസനം, യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം പിസി സ്റ്റണ്ട്‌സ്, വിഎഫ്എക്‌സ് ബ്ലാക്ക് മരിയ, കളറിസ്റ്റ് ശ്രീക് വാര്യര്‍, വിതരണം ഭാവന റിലീസ്, പ്രൊമോ സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി, പിആര്‍ഒ ആതിര ദില്‍ജിത്ത്.

Sookshmadarshini Song Dhurooha Manthahasame

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക