മലയാള സിനിമ രംഗത്ത് പുതിയ ഒരു ചരിതത്തിന് തുടക്കം കുറിക്കുകയാണ് സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ നിർമാതാവ് വിജയ് ബാബുവും ഫ്രൈഡേ ഫിലിംസ് എന്ന നിർമാണ കമ്പനിയും. ലോകമെമ്പാടും ഒരു ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ആദ്യമായിട്ടാണ് ഈ ചിത്രം പ്രദർശിപ്പിക്കാൻ പോകുന്നു എന്ന ശ്രദ്ധ നേടിയ സൂഫിയും സുജാതയും പുതിയ സിനിമകൾ ഇല്ലാതെ നൂറിലേറെ ദിവസങ്ങളായി വിഷമിച്ചിരിക്കുന്ന ആരാധകസമൂഹത്തിന് ഏറെ ആശ്വാസമാണ് പകരുന്നത്. ചിത്രത്തിന്റെ റിലീസിനു തൊട്ടു മുമ്പ് വിജയ് ബാബു പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഇന്ന് രാത്രി 12 മണി മുതൽ ഇരുനൂറിൽ അധികം രാജ്യങ്ങളിൽ ആളുകൾക്ക് ഒരേ സമയം സൂഫിയും സുജാതയും കാണാം. എന്നെയും ഫ്രൈഡേ ഫിലിം ഹൗസിനെയും സംബന്ധിച്ച് ഇതൊരു ചരിത്രമുഹൂർത്തമാണ്. ആദ്യമായി മലയാളത്തിൽ നിന്നും OTT പ്ലാറ്റ്‌ഫോമിൽ എസ്ക്ലൂസിവ് ആയി ഇറങ്ങുന്ന സിനിമ ആണിത് എന്നതിൽ വലിയ അഭിമാനം!
ഒരു പുതിയ മലയാളചിത്രം ഇറങ്ങിയിട്ട് നൂറിൽ അധികം ദിവസങ്ങൾ ആയിരിക്കുന്നു. ഈ സമയത്ത് ഈ കുഞ്ഞുസിനിമയുടെ റിലീസ് മലയാളി പ്രേക്ഷകർക്ക് ഒരു ചെറുസന്തോഷം എങ്കിലും നൽകുമെങ്കിൽ ഞങ്ങൾ കൃതാർത്ഥരാണ്!
ഫ്രൈഡേയുടെ എല്ലാ സിനിമകൾക്കും തന്നത് പോലെയുള്ള പിന്തുണ സൂഫിക്കും സുജാതക്കും നിങ്ങൾ നൽകും എന്ന വിശ്വാസത്തിൽ, ഈ സിനിമയുടെ ചിത്രീകരണസമയം തുടങ്ങി ഇതുവരെ കൂടെനിന്ന എല്ലാവർക്കും ഒരുപാട് സ്നേഹവും നന്ദിയും.
ഇന്ന് രാത്രി 12 മണി മുതൽ ഇരുനൂറിൽ അധികം രാജ്യങ്ങളിൽ ആളുകൾക്ക് ഒരേ സമയം സൂഫിയും സുജാതയും കാണാം. എന്നെയും ഫ്രൈഡേ ഫിലിം...
Posted by Vijay Babu on Thursday, July 2, 2020