നടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്രതാരങ്ങളായ സിദ്ധിഖും ഭാമയും കോടതിയിൽ കൂറുമാറിയതിനെ തുടർന്ന് നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ വന്ന് നിറയുന്നത്. ഇതിന്റെ പേരിൽ നടി ഭാമയെ വിമർശിച്ച് എത്തിയവർക്ക് ഇപ്പോൾ എട്ടിന്റെ പണി കൊടുത്ത് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം.
നിട ഭാമ കോടതിയിൽ നടൻ ദിലീപും ഒരു നടിയുമായി അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങളിൽ കൂറുമാറിയിരുന്നു. ഇതോടെയാണ് മലയാളത്തിന്റെ പ്രിയ താരം ഏറെ വിവാദങ്ങൾക്ക് ഇരയായി മാറിയതും. ഭാമയ്ക്ക് എതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ആണ് കോടതിയിൽ കൂരു മാറിയതിന് ശേഷം സമൂഹമാധ്യമങ്ങളിൽ അരങ്ങേറുന്നത്. പ്രതിഷേധ കമന്റുകൾ ആണ് ഭാമ പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങൾക്കും കീഴെ വന്നുകൊണ്ടിരുന്നത്. വിമർശകരുടെ എല്ലാം വായ മൂടിക്കെട്ടി കമന്റിടാൻ വരുന്നവർക്ക് ഇപ്പോൾ എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് ഭാമ. നടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ കമന്റ് ഓപ്ഷൻ ഡിസേബിൾ ചെയ്തിരിക്കുകയാണ്.
ഭാമ ഇടുന്ന ചിത്രങ്ങൾക്ക് താഴെ ഇനി ആർക്കും പ്രതിഷേധം രേഖപ്പെടുത്തുവാൻ സാധിക്കുകയില്ല. ഇതോടെ വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് അക്ഷരാർഥത്തിൽ ഭാമ എന്നു തന്നെ പറയാം. യുവനടിയുടെ ഉറ്റ സുഹൃത്ത് കൂടിയായിരുന്നു കൂറുമാറിയ നടി ഭാമ. നടിക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് ഭാമ ആ നടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായ സമയത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.എന്നാൽ കൂറുമാറിയതിന് ശേഷം ഈ പോസ്റ്റ് ഭാമ ചിലർ കുത്തി പൊക്കി എത്തിയിരുന്നു. ഇതിനു ശേഷമാണ് പ്രതിഷേധങ്ങൾ ആളി പടർന്നതും. നിലവിൽ ഈ പോസ്റ്റു ഭാമ നീക്കം ചെയ്തിരിക്കുകയാണ്.