പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്തിയ ബോളിവുഡ് താരമാണ് ശോഭിത ധുലിപല. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തിയിരുന്നു ശോഭിത..
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത രാമന്‍ രാഘവ് 2.0 എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി. ഗൂഡാചാരി (തെലുങ്ക്), മേഡ് ഇന്‍ ഹെവന്‍ (ആമസോണ്‍ വീഡിയോ സീരീസ്) എന്നിവയില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മോഡലിംഗിന്റെ തുടക്കകാലത്ത് നേരിടേണ്ടിവന്ന തിക്താനുഭവങ്ങള്‍ ഓര്‍ക്കുകയാണ് തെന്നിന്ത്യന്‍ താരം ശോഭിത ധുലിപാല. ''
ഒരു പ്രമുഖ ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സൗന്ദര്യമില്ല എന്ന കാരണത്താല്‍ പുറത്താക്കി. വര്‍ഷങ്ങള്‍ക്കു ശേഷം അതേ ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡറായി കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞില്ല. തുടക്കകാലത്ത് ഒന്നില്‍ പോലും ഭാഗ്യം തുണച്ചില്ല. കാരണം എനിക്കു സൗന്ദര്യമോ ആകര്‍ഷണീയതയോ ഇല്ലെന്ന് അവര്‍ പറഞ്ഞു. കൗമാര പ്രായത്തില്‍ എന്റെ രൂപത്തെക്കുറിച്ച് ആത്മവിശ്വാസം തോന്നിയിരുന്നെങ്കിലും 20 കളോട് അടുത്തപ്പോള്‍ ആത്മവിശ്വാസം കുറയുകയാണ് ഉണ്ടായത്. ഒരു ബാക്ക് ഗ്രൗണ്ട് മോഡലായി പോലും നില്‍ക്കാന്‍ അവര്‍ അനുവദിച്ചില്ല. അന്ന് പുറത്താക്കിയ ബ്രാന്‍ഡിന്റെ അംബാസിഡറായി കരാര്‍ ഒപ്പിട്ട് അഭിനയിച്ചത് ഐശ്വര്യറായ് യോടൊപ്പമാണ്. ഞങ്ങള്‍ ഷാംപൂ കൈമാറുന്നു. പരസ്യം ചെയ്യുന്നു.'ശോഭിത പറയുന്നു.
ഡിസ്നി പ്‌ളസ് ഹോട്സ്റ്റാറിന്റെ ദി നൈറ്റ് മാനേജറില്‍ ആണ് അവസാനമായി അഭിനയിച്ചത്. ഈ സീരിസിന്റെ രണ്ടാം സീസണ്‍ ജൂണില്‍ പുറത്തിറങ്ങും.