ജീവിതത്തിൽ കുറെ തിരിച്ചടികളും വിഷമതകളും നേരിട്ടുണ്ടെങ്കിലും ഹാപ്പിയാണ് ഞാൻ: സ്നേഹ ബാബു

Malayalilife
ജീവിതത്തിൽ കുറെ തിരിച്ചടികളും വിഷമതകളും നേരിട്ടുണ്ടെങ്കിലും ഹാപ്പിയാണ് ഞാൻ: സ്നേഹ ബാബു

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ജനപ്രിയമാണ് കരിക്ക് വെബ്‌സീരിസ്. ഇതിലെ കഥാപാത്രങ്ങളായി എത്തിയ പലരും ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നടീ നടന്‍മാരാണ്. കരിക്കില്‍ ഏറെ ശ്രദ്ധേയയായ താരമാണ് സ്‌നേഹ ബാബു. കരിക്കിലൂടെ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ മമ്മൂട്ടിയൊടൊപ്പം ഗാനന്ധര്‍വ്വന്‍, അജു വര്‍ഗീസിനും ബിജു മേനോനുമൊപ്പം ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിലും സ്‌നേഹ വേഷമിട്ടിട്ടുണ്ട്. സ്‌നേഹയുടെ വിശേഷങ്ങളറിയാം.

മാതാപിതാക്കള്‍ക്ക് ജോലി മുംബൈയിലായതിനാല്‍ സ്‌നേഹ ജനിച്ചതും വളര്‍ന്നതും ഒക്കെ അവിടെയാണ്. ഒരു സഹോദരനാണ് സ്‌നേഹയ്ക്കുള്ളത്. അമ്മ അവിടെ അക്കൗണ്ടന്റായിരുന്നു. പഠനമൊക്കെ മുംബൈയിലാണെങ്കിലും എല്ലാ വര്‍ഷവും നാട്ടില്‍ എത്തുന്നതിനാല്‍ സ്‌നേഹയ്ക്ക് മലയാളവും നന്നായി തന്നെ അറിയാം. പണ്ട് മുതലേ ആര്‍ട്ടിസ്റ്റാകുക എന്നതു തന്നെയായിരുന്നു സ്‌നേഹയുടെ സ്വപ്‌നം. അതിനാല്‍ ഡാന്‍സും പാട്ടുമൊന്നും അറിയില്ലെങ്കിലും എല്ലാ കലാപരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു. ഇന്റീരിയര്‍ ഡിസൈനിങ്ങാണ് സ്‌നേഹ മുംബൈയില്‍ ഉപരിപഠനത്തിന് തെരെഞ്ഞെടുത്തിരുന്നത്. സന്തോഷകരമായി ജീവിതം മുന്നേറുമ്പോഴായിരുന്നു മൂന്നുവര്‍ഷം മുമ്പ് താരത്തിന്റെ അച്ഛന്റെ ആകസ്മിക മരണം.

അച്ഛന്റെ മരണത്തെതുടര്‍ന്ന് നിരവധി പ്രശ്‌നങ്ങള്‍ സ്‌നേഹയുടെ ജീവിതത്തിലുണ്ടായി. വിഷാദരോഗത്തിലേക്ക് പോലും പോകുമോ എന്ന് ഭയപ്പെട്ട കാലത്താണ് പള്ളി പരിപാടികളിലേക്കും മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചത്. പതിയെ കൂട്ടുകാരുടെ പിന്തുണയിലൂടെ സ്‌നേഹ ജീവിതത്തിലേക്ക് മടങ്ങിയെത്തി.  ഡബ്‌സ്മാഷിലും ടിക്ടോക്കിലുമെല്ലാം ഇതിനിടയില്‍ സ്‌നേഹ വൈറലായി മാറി.

ഇത് കണ്ടിട്ടാണ് നാട്ടിലൊരു ചാനലില്‍ കല്യാണിയും ഭര്‍ത്താവുമെന്ന സീരിയലില്‍ അഭിനയിക്കാന്‍ സ്‌നേഹയ്ക്ക് ഓഫര്‍ കിട്ടിയത്. നടിയാകണമെന്ന് ആഗ്രഹിച്ചിരുന്ന സ്‌നേഹയ്ക്ക് പഠിച്ച് ജോലി വാങ്ങി 5 മുതല്‍ 5 വരെ ജോലി ചെയ്യുന്നത് ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്. അതിനാല്‍ തന്നെ പഠനം പാതിയില്‍ നിര്‍ത്തി സ്‌നേഹ നാട്ടിലേക്ക് എത്തി. സീരിയലിന്റെ ഷൂട്ടിങ്ങൊക്കെ തുടങ്ങി റിലീസ് ചെയ്യാന്‍ ഒരുങ്ങിയപ്പോഴാണ് മറ്റൊരു തിരിച്ചടി കിട്ടിയത്. ചാനലുമായുള്ള പ്രശ്‌നത്തെതുടര്‍ന്ന് സീരിയല്‍ ഉപേക്ഷിച്ചെന്ന വാര്‍ത്തയായിരുന്നു അത്. നിരാശയുടെ പടുകുഴിയില്‍ വീണ സമയത്താണ് കരിക്കിലേക്കുള്ള ഓഡീഷന്‍ നടന്നതും തെരെഞ്ഞെടുക്കപ്പെട്ടതും. അത് ശ്രദ്ധിക്കപ്പെട്ടതോടെ സിനിമകളും സ്‌നേഹയെ തേടിയെത്തി. മിന്നല്‍ മുരളിയാണ് നടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

സ്‌നേഹയ്ക്ക് തിരക്കായതോടെ അമ്മയും മുംബൈ വിട്ട് നാട്ടിലെത്തി വീട് വാങ്ങി. ലോക്ഡൗണില്‍ പുതിയ വീട്ടില്‍ അമ്മയ്‌ക്കൊപ്പമായിരുന്നെങ്കിലും ഇടയ്ക്ക് അമ്മയ്ക്ക് സ്‌ട്രോക്കുണ്ടായത് സ്‌നേഹയ്ക്ക് താങ്ങാവുന്നതിലും അധികമായി. ഇപ്പോള്‍ അമ്മ സുഖംപ്രാപിച്ചുവരുന്നു. സ്‌നേഹയുടെ സഹോദരന്‍ ഇപ്പോള്‍ ദുബായിലാണ്. 23 വയസുള്ള സ്‌നേഹയ്ക്ക് വിവാഹാലോചനകള്‍ എത്തുന്നുണ്ടെങ്കിലും ഒന്നും പ്രോസീഡ് ചെയ്തിട്ടില്ലെന്ന് സ്‌നേഹ പറയുന്നു. ഭാവിവരനെ പറ്റി സ്‌നേഹയ്ക്ക് ചില സങ്കല്‍പ്പങ്ങളൊക്കെയുണ്ട്. കെയറിങ്ങായിരിക്കണം ജോലി വേണം എന്നതിനൊപ്പം തന്നെ താടിയും മീശയും വേണം എന്ന ഡിമാന്റും സ്‌നേഹയ്ക്കുണ്ട്. ഇന്റീരിയര്‍ ഡിസൈന്‍ പഠനം പാതിക്ക് അവസാനിച്ചെങ്കിലും ഇപ്പോള്‍ ബികോം സെക്കന്റ് ഇയര്‍ കറസ്‌പോണ്ടന്റായി പഠിക്കുകയാണ് സ്‌നേഹ.

 

Read more topics: # Sneha babu words about her life
Sneha babu words about her life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES