Latest News

വിവാദങ്ങൾക്ക് ശേഷം സായാഹ്ന മേഘം ഗാനവുമായി വിജയ് യേശുദാസ്; വീഡിയോ വൈറൽ

Malayalilife
വിവാദങ്ങൾക്ക് ശേഷം സായാഹ്ന മേഘം ഗാനവുമായി വിജയ് യേശുദാസ്; വീഡിയോ വൈറൽ

മലയാള ചലച്ചിത്ര സംഗീത രംഗത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ വിവാദങ്ങള്‍ക് ശേഷം ഭാവ ഗായകന്‍ വിജയ്‌ യേശുദാസ് ആലപിച്ച അതി മനോഹരമായ ഒരു ഗാനം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നു. ദേര ദയരീസ് എന്ന സിനിമയിലെ "സായാഹ്ന മേഘം " എന്ന് തുടങ്ങുന്ന ഗാനമാണ് സ്മാർട്ട് 4 മ്യൂസിക്ക് എന്നാ മ്യൂസിക്‌ ചാനെളിലൂടെ റിലീസ് ആയിരിക്കുന്നത്. ഗാനത്തിന് ഗംഭീര വരവേല്‍പാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിബു സുകുമാരന്‍ സംഗീതം നിര്‍വഹിച്ച ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്.

പൂര്‍ണമായും ദുബായില്‍ ചിത്രീകരിച്ച ദേര ദയരീസ് സംവിധാനം ചെയ്തിരിക്കുന്നത് മുഷ്താക് റഹ്മാന്‍ കരിയാടന്‍ ആണ്. ഫോർ എവർ ഫ്രണ്ട്‌സ്  ന് വേണ്ടി മധു കറുവത് നിര്‍മിച്ച ചിത്രം റി ലീസിനൊരുങ്ങി  കഴിഞ്ഞു. അബു വളയംകുളം, ശാലു രഹീം,അർഫാസ് ഇക്ബാൽ, റോണി എബ്രഹാം, സഞ്ജു ഫിലിപ്സ്,ബെൻ സെബാസ്റ്റ്യൻ, അഷ്‌റഫ്‌ കെ, ബിന്ദു സഞ്ജീവ്, ലത ദാസ് എന്നിവര്‍ക് പുറമേ ദുബായിലെ ഒരു കൂട്ടം അഭിനേതാക്കളും അഭിനയിച്ചിരിക്കുന്ന സിനിമയുടെ ക്യാമറ ചെയ്തിരിക്കുന്നത് ദീന്‍ കമര്‍ ആണ്. 
 

Singer vijay Yesudas new musical video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES