ചിരിയും കളിയുമായി കുട്ടികളെ പാട്ട് പഠിപ്പിച്ച് ഗായിക സിത്താര; വീഡിയോ വൈറൽ

Malayalilife
topbanner
ചിരിയും കളിയുമായി കുട്ടികളെ പാട്ട് പഠിപ്പിച്ച് ഗായിക സിത്താര; വീഡിയോ വൈറൽ

ലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. ആറുവയസുകാരി സാവന്‍ റിതുവാണ് സിത്താരയുടെ മകള്‍. സായുകുട്ടിയും ഒരു കൊച്ചുപാട്ടുകാരിയാണെന്ന് നേരത്തെ തെളിയിച്ചിരുന്നു. സിത്താരയ്‌ക്കൊപ്പം പാട്ടുപാടുന്ന മകളുടെ വീഡിയോകള്‍ താരം പങ്കുവയ്ക്കാറുണ്ട്.

എന്നാൽ ഇപ്പോൾ കുട്ടികളെ പാട്ട് പഠിപ്പിക്കുന്ന സിത്താരയുടെ വിഡിയോയാണ് സോഷ്യൽ  മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുട്ടികളെ ഒമാനിച്ചാണ് സിത്താര പാട്ട് പഠിപ്പിക്കുന്നത്. 
ഞാൻ അറിയുന്നതിനേക്കാൾ അവർ കൂടുതൽ കാര്യങ്ങൾ പഠിക്കും.
ഞാൻ സ്വയം ചിന്തിക്കുന്നു എന്തൊരു അത്ഭുതകരമായ ലോകം എന്നും പറഞ്ഞിട്ടാണ് സിത്താര വീഡിയോ ഇൻസ്റാഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. 

 ഇടം  എന്ന് പേരിട്ടിരിക്കുന്ന സിത്താരയുടെ ആർട്ട് കഫെയിൽ നിന്നാണ് സിത്താര കുട്ടികൾക്ക് പാട്ട് പറഞ്ഞ് കൊടുക്കുന്നത്. പാട്ടിനൊപ്പവും നൃത്തവും ജീവവായുവായി കൊണ്ട് നടക്കുകയാണ് സിത്താര. അടുത്തിടെയായിരുന്നു സിത്രരയുടെ ചായ പാട്ട് എന്ന ഗാനം പുറത്തിറങ്ങിയതും. 

Singer sithara krishnakumar music teaching session

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES