Latest News

ആത്മഹത്യ ചെയ്യാന്‍ ഉറപ്പിച്ച് കയറിനു മുന്നില്‍ നില്‍ക്കുമ്പോഴാണത്രേ അത് സംഭവിക്കുന്നത്; ജീവിതത്തിലെ വിസ്മയകരമായ അനുഭവത്തെ കുറിച്ച് കെ എസ് ചിത്ര

Malayalilife
 ആത്മഹത്യ ചെയ്യാന്‍ ഉറപ്പിച്ച് കയറിനു മുന്നില്‍ നില്‍ക്കുമ്പോഴാണത്രേ അത് സംഭവിക്കുന്നത്; ജീവിതത്തിലെ വിസ്മയകരമായ അനുഭവത്തെ കുറിച്ച്   കെ എസ് ചിത്ര

ലയാള സിനിമ ആസ്വാദകരുടെ പ്രിയ വാനമ്പാടിയാണ് ഗായിക കെ എസ് ചിത്ര. നിരവധി ഗാനങ്ങളാണ് ഗായിക പ്രേക്ഷകർക്കായി സമ്മാനിച്ചതും. മലയാളത്തിന് പുറമെ നിരവധി ഭാഷകളില്‍ ഗണനകൾ ആലപിക്കാനുള്ള ഭാഗ്യം ചിത്രയെ തേടി എത്തിയിട്ടുമുണ്ട്. അടുത്തിടെയായിരുന്നു ചിത്രയെ തേടി പത്മഭൂഷണ്‍ പുരസ്‌കാരം തേടി എത്തിയത്. എന്നാൽ ഇപ്പോള്‍ കരിയറില്‍ തന്നെ വിസ്മയിപ്പിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ചിത്ര. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിത്ര മനസ്സ് തുറന്നത്.

ചിത്രയുടെ വാക്കുകള്‍,

ആത്മഹത്യ ചെയ്യാന്‍ ഉറപ്പിച്ച് കയറിനു മുന്നില്‍ നില്‍ക്കുമ്പോഴാണത്രേ അടുത്ത വീട്ടിലെ റേഡിയോയില്‍ നിന്ന് അയാള്‍ ഒവ്വൊരു പൂക്കളുമേഎന്ന ഗാനം കേട്ടത്. അത് അയാളെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചുവെന്നാണ് പറയുന്നത്. ഇത്തരം അനുഭവങ്ങളെല്ലാം അത്ഭുതത്തോടെയാണ് കേട്ടിട്ടുള്ളത് ചിത്ര പറഞ്ഞു. 

തനിക്ക് ഇപ്പോള്‍ പാടാന്‍ ലഭിക്കുന്ന പാട്ടുകള്‍ ദു:ഖഗാനങ്ങളും ഭക്തിഗാനങ്ങളുമാണെന്ന് ചിത്ര അഭിമുഖത്തില്‍ പറഞ്ഞു. മെലഡികളാണ് തനിക്ക് കൂടുതലായും പാടാന്‍ കിട്ടുന്നത് ഫാസ്റ്റ് നമ്പറുകളോട് ഇഷ്ടക്കുറവൊന്നുമില്ല. ഗാനരംഗത്തെ പുതിയ രീതികള്‍ വ്യത്യസ്തമാണ്. പഴയതില്‍ നിന്നും കുറേയധികം മാറിപോയി. പണ്ടുണ്ടായിരുന്ന പല നല്ല മര്യാദകളും ഇന്ന് നഷ്ടപ്പെട്ടതായി തോന്നിയിട്ടുണ്ട്. നമ്മള്‍ പാടിയ ഒരു ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ആ വിവരം അറിയിക്കുന്ന പതിവെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. പാടിയ പാട്ടുകളുടെ സി.ഡി റിലീസ് ചെയ്യുന്ന വിവരം മറ്റാരെങ്കിലും പറഞ്ഞ് വേണം പലപ്പോഴും അറിയാന്‍. മുന്‍പെല്ലാം കാസറ്റുകളുടേയും സി.ഡികളുടേയുമെല്ലാം കോപ്പി എത്തിച്ചു നല്‍കുന്ന പതിവുണ്ടായിരുന്നു, ആ രീതികളും മാറിപ്പോയി.- ചിത്ര പറഞ്ഞു. 

റേഡിയോയില്‍ പാട്ടുകേള്‍ക്കുമ്പോള്‍ പാടിയവരുടെ പേര് പറയാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിക്കാറുണ്ട്. പാട്ടുകാര്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമായാണ് ഞാനതിനെ കാണുന്നത്. ഇന്ന് പുതിയ ചില പാട്ടുകള്‍ ആര് പാടിയതാണെന്ന് അറിയാന്‍ പ്രയാസമാണ്. ഒരുപാട് പേര്‍ ഒന്നിച്ചിരുന്ന് വലിയൊരു കൂട്ടായ്മയിലൂടെയാണ് മുന്‍പെല്ലാം പാട്ടുകള്‍ സൃഷ്ടിച്ചിരുന്നത്. ടെക്‌നോളജിയുടെ വളര്‍ച്ച റെക്കോഡിങ് രീതിയില്‍ കാര്യമായ മാറ്റം വരുത്തി. പാട്ട് പൂര്‍ണമായി ഒരു സമയം റെക്കോര്‍ഡ് ചെയ്യുന്നില്ല. വാക്കുകളും വരികളുമെല്ലാം മുറിച്ചെടുത്ത് പല ഭാഗങ്ങളിലേക്ക് മാറ്റാം. ചെറിയ ബിറ്റുകളായിട്ടാണ് പുതിയ കാലത്ത് പാട്ടുകള്‍ സൃഷ്ടിക്കുന്നത്, ചിത്ര പറയുന്നു.

Singer KS Chithra words about the amazing experience in life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES