മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് ഉയർന്നു വന്ന താരമാണ് നടി മഞ്ജു വാര്യർ. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായിക വേഷത്തിലൂടെയാണ് നിരവധി കഥാപാത്രങ്ങളുമായി താരം തന്റെ കരിയറിൽ ഉയർച്ച നേടിയിരുന്നതും. എന്നാൽ ഇപ്പോൾ മഞ്ജു വാര്യരെ കുറിച്ച് വെളിപ്പെടുത്തലുമായി സിബി മലയിൽ രംഗത്ത് എത്തിയിരിക്കുകയാണ്.
പുതുമുഖ താരങ്ങൾ ഉള്ളതുകൊണ്ടും ലോഹിതദാസിന് വേറെ തിരക്കുള്ളത് കൊണ്ടും തന്നെയാണ് ഡബ്ബിങ് മേൽനോട്ടം വഹിക്കാൻ വിട്ടതെന്ന് സിബിമലയിൽ പറയുന്നു. മഞ്ജുവിന് വേണ്ടി സിനിമയിൽ ഡബ്ബ് ചെയ്തത് ശ്രീജയാണ് എന്നാൽ ഡബ്ബിങ് തുടങ്ങിയപ്പോൾ മഞ്ജുവിന്റെ അഭിനയ ശൈലി കണ്ട് താൻ അമ്പരന്ന് പോയി.
ഇമോഷണൽ ഡയലോഗ് അടക്കം പഠിച്ചു പറയുന്നത്തിൽ മഞ്ജുവിന് അസാധ്യ കഴിവാണെന്നും തനിക്ക് അത്ഭുതം തോന്നിയെന്നും സിബി മലയിൽ പറയുന്നു. മഞ്ജുവിനെ ഡബ്ബ് ചെയ്യിപ്പിക്കാത്ത കാരണം ലോഹിയെ വിളിച്ചു ചോദിച്ചപ്പോൾ റിലീസ് ചെയ്യാനുള്ള തിരക്കും പുതുമുഖമായത് കൊണ്ടുള്ള വിശ്വാസ കുറവും കാരണമാണ് മഞ്ജുവിനെ ഡബ്ബ് ചെയ്യിക്കാഞ്ഞതെന്ന് ലോഹിതദാസ് പറഞ്ഞു.
സല്ലാപം സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് പിന്നീട് തിരുവനന്തപുരത്ത് എല്ലാവരും ഒത്തുചേർന്നപ്പോൾ നീ അഭിനയത്തിന് വേണ്ടി ഒഴിഞ്ഞു വെക്കപ്പെട്ട ജന്മമാണ് എന്ന് മഞ്ജുവിനോട് ലോഹി പറഞ്ഞെന്നും പിന്നീട് അത് ലോഹിതദാസിന്റെ ദീർഘവീക്ഷണമായി താൻ അതിനെ നോക്കി കാണുന്നതെന്നും സിബി മലയിൽ പറയുന്നു. അഭിനയം ദൈവത്തിന്റെ വരദാനമാണെന്നും അത് ലഭിച്ച പെൺകുട്ടിയാണ് മഞ്ജുവെന്നും സിബി മലയിൽ പറയുന്നു.