Latest News

ഞാന്‍ പൂര്‍ണ്ണമായും ഇപ്പോള്‍ സിംഗിളാണ്; എന്നാല്‍ മിംഗിള്‍ ആകാന്‍ തയ്യാറാല്ല; ജോലി ചെയ്യുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുകയാണ്; ആസ്‌ക് മി സംതിങ് സെക്ഷനില്‍ ബ്രേക്കപ്പിനെ കുറിച്ച് സംസാരിച്ച് ശ്രുതി ഹാസന്‍

Malayalilife
topbanner
 ഞാന്‍ പൂര്‍ണ്ണമായും ഇപ്പോള്‍ സിംഗിളാണ്; എന്നാല്‍ മിംഗിള്‍ ആകാന്‍ തയ്യാറാല്ല; ജോലി ചെയ്യുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുകയാണ്; ആസ്‌ക് മി സംതിങ് സെക്ഷനില്‍ ബ്രേക്കപ്പിനെ കുറിച്ച് സംസാരിച്ച് ശ്രുതി ഹാസന്‍

ടിയും ഗായികയുമായ ശ്രുതി ഹാസന്‍ കാമുകനായിരുന്ന സന്തനു ഹസാരികയുമായുള്ള വേര്‍പിരിയല്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോളിതാ ഇരുവരും വേര്‍പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചുകൊണ്ട്, ഇന്‍സ്റ്റാഗ്രാമിലെ ആസ്‌ക് മി എനിതിംഗ് സെഷനില്‍ താന്‍ ''പൂര്‍ണ്ണമായും സിംഗിളാണ്'' എന്നാണ് ശ്രുതി വ്യക്തമാക്കിയിരിക്കുകയാണ്.

''സിംഗിളാണോ എന്‍ഗേജ്ഡ് ആണോ'' എന്നാണ് ഒരു ആരാധകന്‍  ചോദിച്ചത്. മറുപടിയായി ശ്രുതി ഹാസന്‍ പറഞ്ഞു: ''ഇതിന് ഉത്തരം നല്‍കുക രസമുള്ള കാര്യമല്ല. ഞാന്‍ പൂര്‍ണ്ണമായും ഇപ്പോള്‍ സിംഗിളാണ്, എന്നാല്‍ മിംഗിള്‍ ആകാന്‍ തയ്യാറാല്ല, ജോലി ചെയ്യുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുകയാണ് ഇപ്പോള്‍'' എന്നാണ് മറുപടി നല്‍കിയത്.  

നാല് വര്‍ഷത്തെ ലിവിംഗ് ടുഗദര്‍ ബന്ധത്തിന് ശേഷമാണ് ഡൂഡില്‍ ആര്‍ട്ടിസ്റ്റും ഇല്ലസ്ട്രേറ്ററുമായ ശന്തനു ഹസാരികയും ശ്രുതിയും വേര്‍പിരിഞ്ഞത്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടെയാണ് ശ്രുതിയും ഹസാരികയും വേര്‍പിരിഞ്ഞ വിവരം പുറത്തറിയുന്നത്.

2020ല്‍ കോവിഡ് വ്യാപനത്തിന്റെ സമയത്താണ് ശ്രുതിയും ഹസാരികയും ഡേറ്റിങ് ആരംഭിച്ചത്. മുംബൈയിലെ ഫ്ളാറ്റില്‍ ഒരുമിച്ചായിരുന്നു താമസം. ഇടയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇതിനിടയില്‍ ശ്രുതി ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുത്തിരുന്നു.

അതേസമയം, വിവാഹത്തോട് തനിക്ക് താല്‍പര്യമില്ലെന്ന് തുറന്നു പറഞ്ഞ താരമാണ് ശ്രുതി ഹാസന്‍. ശന്തനുവിനോട് അളവില്‍ കൂടുതല്‍ പ്രണയമാണെന്നും എന്നാല്‍ വിവാഹം എന്ന സമ്പ്രദായത്തോട് താത്പര്യമില്ല എന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ ശ്രുതി പറഞ്ഞത്.

പ്രഭാസ് നായകനായ സലാര്‍ സിനിമയിലാണ് ശ്രുതി അഭിനയിച്ചത്. അടുത്തതായി യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് എന്ന ചിത്രത്തിലും ശ്രുതി പ്രധാന വേഷത്തില്‍ എത്തുമെന്നാണ് വിവരം. 

Shruti Haasan finally confirms breakup with Santanu Hazarika

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES