ബോളിവുഡ് താരം ശില്‍പഷെട്ടി മിക്കപ്പോഴും വ്യത്യസ്ത രീതിയിലുളള വര്‍ക്കൗട്ട് വീഡിയോകള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയതായ ശില്‍പ പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മകള്‍ സമിഷയെ കൈയിലെടുത്ത് വര്‍ക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോയാണ് ശില്‍പ പങ്കുവെച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ ഞായര്‍ വരെയുളള എന്റെ പ്രചോദനം. എന്റെ കുട്ടികള്‍ അവര്‍ക്കുവേണ്ടി ആരോഗ്യത്തോടെയും ഫിറ്റായും ഇരിക്കണം. വീഡിയോയ്ക്കൊപ്പം ശില്‍പ കുറിച്ചു.
കുട്ടികള്‍ക്കൊപ്പം നടന്നുകൊണ്ട് സംസാരിക്കുന്നത് ചെറുപ്പം മുതലേ ഒരു ആരോഗ്യകരമായ ജീവിതശൈലി നയിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാനുളള ഏറ്റവും നല്ല മാര്‍ഗമാണെന്നും ശില്‍പ ഷെട്ടി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
നമ്മള്‍ എന്താണോ ചെയ്യുന്നത് അത് അവര്‍ കാണുകയും അനുകരിക്കുകയും ചെയ്യുന്നു. സത്യം പറഞ്ഞാല്‍ ഇതെല്ലാം എനിക്ക് എല്ലാ ദവസത്തേക്കുമുളള പ്രചോദനം ആണ്. ഇത്രയും കുറിച്ചാണ് ശില്‍പ കുറിപ്പ് അവസാനിപ്പിക്കുന്നത്.