ബാന്ദ്രയിലെ ഷാരൂഖ് ഖാന്റെ വീട് മുംബൈ നഗരത്തിലെ ഒരു പ്രസിദ്ധമായ ഇടമാണ്. ലോകമെമ്പാടുമുള്ള ബോളിവുഡ് ആരാധകര്‍ മെഗാ സൂപ്പര്‍സ്റ്റാറിനെ കാണാനോ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് ഒരു ചിത്രമെടുക്കാനോ വേണ്ടി അദ്ദേഹത്തിന്റെ വസതിക്ക് സമീപം എത്താറുണ്ട്.ഭാര്യ ഗൗരി ഖാനും മക്കളായ ആര്യനും സുഹാനയ്ക്കും അബ്റാമിനുമൊപ്പം മന്നത്തിലാണ് ബോളിവുഡിന്റെ ബാദുഷ താമസിക്കുന്നത്. ഇപ്പോള്‍ തന്റെ വീട്ടിലെ സൗകര്യങ്ങളെക്കുറിച്ച നടന് പറഞ്ഞ വാക്കുകയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
കഴിഞ്ഞ ദിവസം, ന്യൂഡല്‍ഹിയില്‍ ഒരു ബ്രാന്‍ഡ് ഇവന്റില്‍ പങ്കെടുക്കാനെത്തിയ ഷാരൂഖ് ഖാന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ കവരുന്നത്. തന്റെ വീട്ടില്‍ നിരവധി ടെലിവിഷനുകളുണ്ടെന്നും എന്റെ കിടപ്പുമുറിയില്‍ ഒരെണ്ണമുണ്ട്, സ്വീകരണമുറിയില്‍ ഒന്ന്, എന്റെ ചെറിയ മകന് അബ്രാമിന്റെ മുറിയില്‍ മറ്റൊന്ന്, ആര്യന്റെ മുറിയില്‍ ഒന്ന്, ഒരെണ്ണം എന്റെ മകളുടെ മുറിയില്‍ ഇവയെല്ലാം കൂടി തന്റെ വീട്ടില്‍ പന്ത്രണ്ടോളം ടെലിവിഷനുകളുണ്ടെന്നും എല്ലാത്തിനും കൂടി 40 ലക്ഷത്തോളം രൂപ വില വരുമെന്നുമാണ് ഷാരൂഖ് പറഞ്ഞത്.
വീടിന്റെ ഇന്റീരിയറില്‍ മാറ്റങ്ങള്‍ വരുത്താന്‍ തനിക്ക് അനുവാദമില്ലെന്നും അത് തന്റെ ഭാര്യ ഗൗരിയുടെ ഏരിയയാണെന്നും എന്നാല്‍ വീടിനുള്ളില്‍ സാങ്കേതികവിദ്യ കൈകാര്യം ചെയ്യാന്‍ തനിക്ക് അനുവാദമുണ്ടെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ വാക്കുകളുടെ അടിയില്‍ ഞങ്ങളുടെയാക്കെ വീടിന് ആകെക്കൂടി അത്ര രൂപയെ വരൂഎന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഈ വാക്കുകള്‍ക്കും സോഷ്യല്‍മീഡിയില്‍ ഏറെ കൈയ്യടി നേടി.
സീറോ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി പ്രേക്ഷകര്‍ ഷാരൂഖിനെ കണ്ടത്. 2018ല്‍ ഇറങ്ങിയ ഈ ചിത്രം കലാപരമായും വാണിജ്യപരമായും വലിയ നിരാശ സമ്മാനിച്ച ചിത്രമായിരുന്നു. ആക്ഷന്‍-ത്രില്ലര്‍ ചിത്രമായ പത്താന്, സംവിധായകന് രാജ്കുമാര് ഹിരാനിയുടെ ഡങ്കി, അറ്റ്ലി സംവിധാനം ചെയ്യുന്ന ഇതുവരെ പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത സിനിമ എന്നിവയാണ് ഷാരൂഖിന്റെ പുതിയ ചിത്രങ്ങള്‍.