Latest News

ഞാന്‍ ബോറും അടുക്കാന്‍ പറ്റാത്തവളുമാണെന്ന് ആ നടന്‍ പറഞ്ഞു; കാസ്റ്റിംഗ് കൗചിനെക്കുറിച്ച് പ്രതികരിച്ച് സമീറ റെഡ്ഡി

Malayalilife
ഞാന്‍ ബോറും അടുക്കാന്‍ പറ്റാത്തവളുമാണെന്ന് ആ നടന്‍ പറഞ്ഞു; കാസ്റ്റിംഗ് കൗചിനെക്കുറിച്ച് പ്രതികരിച്ച് സമീറ റെഡ്ഡി

തെന്നിന്ത്യന്‍ സിനിമാ പ്രക്ഷകരുടെ മനം കവര്‍ന്ന താരമാണ് സമീറ റെഡ്ഡി. ബോളിവുഡില്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത താരം ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരത്തില്‍ സൂര്യയുടെ നായികയായാണ് വേഷമിട്ടിരുന്നത്. ചിത്രത്തില്‍ സമീറ അവതരിപ്പിച്ച മേഘ്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ സിനിമ മേഖലയില്‍ നിന്നുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്  നടി സമീറ റെഡ്ഡി. പിങ്ക് വില്ലയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് കാസ്‌റ്റിങ് കൗച്ച്‌ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും പല സിനിമകളില്‍ നിന്നും തന്നെ മാറ്റിയിട്ടുണ്ടെന്നും സമീറ പങ്കുവയ്ക്കുന്നു.

 താന്‍ ഷൂട്ടിങ്ങിന് ശേഷമുള്ള പാര്‍ട്ടിക്കൊന്നും പോകാറില്ലായിരുന്നെന്നും അതിനാല്‍ ഒരുപാട് അവസരങ്ങള്‍ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നുന്നും സമീറ വെളിപ്പെടുത്തുകയാണ്. ഒരിക്കല്‍ എനിക്കൊപ്പം അഭിനയിച്ചിട്ടുള്ള ഒരു നടന്‍ പറഞ്ഞത് ഞാന്‍ ബോറും അടുക്കാന്‍ പറ്റാത്ത ആളുമാണെന്നാണ്. അതിനാല്‍ സിനിമയിലേക്ക് വിളിക്കാതിരിക്കുന്നതാണ് നല്ലതെന്നും  പറഞ്ഞിരുന്നു. 

ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ  ഒരു ചുംബനരംഗം കൂടി ചേര്‍ത്തിട്ടുണ്ടെന്ന് പറഞ്ഞു. അത് ഞാന്‍ കഥ കേട്ടു കഴിഞ്ഞ് പിന്നീട് ചേര്‍ത്തതായിരുന്നു. ആ രംഗത്തില്‍ അഭിനയിക്കാനാവില്ലെന്ന് പറഞ്ഞപ്പോള്‍ മുസാഫിറില്‍ നിങ്ങള്‍ അത്തരത്തില്‍ അഭിനയിച്ചിട്ടില്ലേ എന്നായിരുന്നു അവരെന്നോട് ചോദിച്ചത്. അതിനര്‍ഥം ഞാനത് ഇനി ചെയ്തുകൊണ്ടേയിരിക്കും എന്നല്ലെന്ന് ഞാന്‍ അവരോട്  വ്യക്തമാക്കുകയും ചെയ്‌തു.

സിനിമയില്‍ ഒരു കാലത്ത് ഏറെ സജീവമായിരുന്ന താരം 2014 ല്‍ അക്ഷയ് വര്‍ധയുമായുളള വിവാഹത്തോടെ താല്‍ക്കാലികമായി സിനിമ മേഘലയില്‍ നിന്ന് വിട പറയുകയും ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ തന്റെ രണ്ട് മക്കള്‍ക്ക് ഒപ്പം സന്തുഷ്ട കുടുംബ ജീവിതം നയിച്ച് പോരുകയാണ സമീറ.  ഒരു നാള്‍ വരും എന്ന മലയാള ചിത്രത്തില്‍ മോഹന്‍ ലാലിനൊപ്പം താരം അഭിനയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താരം തന്റെ ആദ്യ പ്രസവത്തിനിടെ അനുഭവിച്ച മാനസിക സങ്കര്‍ഷങ്ങളെ കുറിച്ചും ബോഡി ഷെയ്മിങിനെക്കുറിച്ചുമെല്ലാം വ്യ്കതമാക്കിയിരുന്നു. വണ്‍ ടു ത്രീ, റെഡ് അലേര്‍ട്ട് ദ വാര്‍ വിത്തിന്‍ ,കാല്‍പുരുഷ്, ഫൂള്‍ ആന്‍ഡ് ഫൈനല്‍, നക്ഷാ, മഹായോദ്ധ രാമ, വേട്ടയ്, ചക്രവ്യൂഹ് തുടങ്ങിയ നിരവധി ചിത്രങ്ങളിലും സമീറ വേഷമിട്ടിട്ടുണ്ട്. 

 


 

Sameera reddy words about casting couch

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES