സൈജു കുറുപ്പ്, ശ്രിന്ദ, ദര്‍ശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന 'പാപ്പച്ചന്‍ ഒളിവിലാണ്' എന്ന ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച സൈജു കുറുപ്പ് നടത്തിയ ഫേബ്സുക്ക് ലൈവാണ് ഇപ്പോള്‍ ആരാധകരുടെ ഇടയിലെ ചര്‍ച്ച വിഷയം.
''ഇവിടെ എന്നെപ്പറ്റി ഒരുപാട് ആരോപണങ്ങള്‍ വരുന്നുണ്ട്. നാട്ടുകാര്‍ വെറുതെ ഇങ്ങനെ ഓരോന്ന് പറയുകയാണ്, എന്തിനാണെന്നറിയില്ല. ഞാനെന്തോ നാട്ടുകാരുടെ കൈയില്‍ നിന്ന് കടം മേടിച്ചിട്ട് മുങ്ങി നടക്കുകയാണെന്ന് പറഞ്ഞുകൊണ്ട് നടക്കുകയാണ്. ഞാന്‍ ഒളിവിലാണെന്നോ അങ്ങനെ എന്തൊക്കെയോ പറയുന്നുണ്ട്. എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്? പിന്നെന്തോ കടം സ്റ്റാറെന്നോ, പ്രാരാബ്ധം സ്റ്റാറെന്നോ ഒക്കെ പറയുന്നുണ്ട്. കാശ് മേടിച്ച് ഒളിവില്‍ പോയെന്നോ, കാശ് കൊടുക്കാന്‍ വയ്യാത്തതു കൊണ്ടെന്നോ ഒക്കെ പറയുന്നുണ്ട്. ഇതിലൊന്നും സത്യമില്ല. ഇതില്‍ ആകെ സത്യമുള്ളത്, ഞാന്‍ ഒളിവിലായിരുന്നു. ഞാനെന്തിനാണ് ഒളിവില്‍ പോയത്, ആരെ പേടിച്ചിട്ടാണ്.
ഇത് ഞാന്‍ ഉടനെ ലൈവില്‍ വന്ന് പറയുന്നതായിരിക്കും. പക്ഷ ഇപ്പോള്‍ തല്‍ക്കാലം എനിക്ക് സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ല. ഞാന്‍ നമ്മുടെ കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റൊക്കെ വിറ്റിട്ട് പടം നിര്‍മ്മിക്കാന്‍ നോക്കുന്നയാളാണ്. അപ്പോള്‍ അങ്ങനെത്തെ പ്രശ്നമൊന്നുമില്ല, കടമൊന്നും ഞാന്‍ മേടിച്ചിട്ടില്ല. പക്ഷേ ഞാന്‍ എന്തിനാണ് ഒളിവില്‍ പോയത്. അത് ഞാന്‍ ഉടനെ ക്ലിയറാക്കി എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളോട് പറയുന്നതായിരിക്കും'', ലൈവില്‍ സൈജു കുറുപ്പ് പറഞ്ഞു.
ഫേസ്ബുക്ക് ലൈവിന്റെ സമയം നേരത്തെ അറിയിച്ചിരുന്ന പോസ്റ്റില്‍ സിനിമയുടെ പേരും സൈജു കുറിച്ചിരുന്നു.