സൈജു കുറുപ്പ് നായകനാകുന്ന ' പാപ്പച്ചന്‍ ഒളിവിലാണ്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. താരത്തിന്റെ ജന്മദിനത്തിലാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ചിത്രം നവാഗതനായ സിന്റോസണ്ണിയാണ് സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടെയും, ഇണക്കങ്ങളൂടെയും, പിണക്കങ്ങളിലൂടെയും ചെറിയ പകയുടെയു മൊക്കെ കഥപറയുകയാണ് ചിത്രത്തിലൂടെ.
വനാര്‍ത്തിയിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറുടെ ജീവിത്തിലൂടെയാണ് കഥാവികസനം. തന്റെ വ്യക്തി ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഹൃദയസ്പര്‍ശിയായും ഒപ്പം ഉദ്വേഗത്തോടെയും അവതരിപ്പിക്കുന്നത്.
കുടിയേറ്റ മേഖലയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് ഈ ചിത്രം. സൈജു കുറുപ്പ് നായകനായ ഈ ചിത്രത്തില്‍ സൃന്ദയും ദര്‍ശനയും (സോളമന്റെ തേനീച്ചകള്‍ ഫെയിം) നായികമാരാകുന്നു. അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്, ജോണി ആന്റണി,ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത്, ശരണ്‍ രാജ്, ഷിജു മാടക്കര (കടത്തല്‍ താരന്‍ ഫെയിം) ശരണ്‍ രാജ്, വീണ നായര്‍ എന്നിവരും പ്രധാന താരങ്ങളാണ്. ബി കെ ഹരിനാരായണന്‍, സിന്റോസണ്ണി എന്നിവരുടെ വരികള്‍ക്ക് ഓസേപ്പച്ചന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശ്രീജിത്ത് നായര്‍ ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം വിനോദ് പട്ടണക്കാടന്‍. കോസ്റ്റും ഡിസൈന്‍ -സുജിത് മട്ടന്നൂര്‍. മേക്കപ്പ് - മനോജ്, കിരണ്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ബോബി സത്യശീലന്‍. പ്രൊഡക്ഷന്‍ മാനേജര്‍ - ലിബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍. കുട്ടമ്പുഴ ദൂതത്താന്‍കെട്ട്, നേര്യമംഗലം ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്. സ്റ്റില്‍സ് - അജീഷ് സുഗതന്‍.