Latest News

അതീവ ഗ്ലാമറസായി ശ്രീലക്ഷ്മി സതീഷ്;രാം ഗോപാല്‍ വര്‍മ്മ ചിത്രം സാരി സിനിമയുടെ ടീസര്‍ പുറത്ത്

Malayalilife
 അതീവ ഗ്ലാമറസായി ശ്രീലക്ഷ്മി സതീഷ്;രാം ഗോപാല്‍ വര്‍മ്മ ചിത്രം സാരി സിനിമയുടെ ടീസര്‍ പുറത്ത്

രാം ഗോപാല്‍ വര്‍മ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളിയായ ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഇതിനകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രവി വര്‍മ നിര്‍മിച്ച് ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട്  അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്. ശബരിയാണ് ഫോട്ടോഗ്രാഫി. അമിതമായ സ്‌നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. 

സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാള്‍ പിന്‍തുടരുകയും അയാളുട അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് ''സാരി'' എന്ന ചിത്രം പറയുന്നത്.  നേരത്തെ ശ്രീലക്ഷ്മി എന്നായിരുന്നു ആരാധ്യ ദേവിയുടെ പേര്. ആര്‍ജിവി ഡെന്‍ നടത്തിയ കോര്‍പ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി ഈ ചിത്രത്തിലേക്ക് എത്തുന്നത്. ഏകകണ്‌ഠേനയാണ് ഈ കഥാപാത്രത്തിലേക്ക് ആരാധ്യ ദേവിയെ തെരഞ്ഞെടുത്തത്. ഇതുപോലെ തന്നെയായിരുന്നു സത്യ യാദുവിന്റേയും തെരഞ്ഞെടുപ്പ്. 

തനിക്ക് അയച്ചു കിട്ടിയ ഇന്‍സ്റ്റാ റീലിലൂടെയാണ് രാംഗോപാല്‍ വര്‍മ്മ ആരാധ്യ ദേവിയെ  കണ്ടെത്തിയത്. നവംബര്‍ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. പിആര്‍ഒ- സതീഷ് എരിയാളത്ത്.

Saaree Movie Teaser A Tale of Passion Love Conflict

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക