ചിങ്ങമാസം എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ റിമി ടോമി ഇന്ന് അവതാരക നടി ടിക്ടോക്ക് താരം പാചക വിദഗ്ദ്ധ തുടങ്ങി കൈവയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. നിറയെ യാത്രകള്‍ ചെയ്യുന്ന താരം അതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് എത്താറുണ്ട്. ലോക് ഡോണ്‍ ആയതോടെ സ്വ്ന്തമായി യൂ ട്യൂബ് ചാനലുമായാണ് റിമി എത്തിയത്. തന്റെ വ്‌ളോഗുകളും പാചകങ്ങളുമാണ് ചാനലിലൂടെ റിമി പങ്കുവയ്ക്കുന്നത്. എന്നാൽ ഇപ്പോൾ വീട്ടിലെ ഓണാഘോഷത്തിന്റെ വിഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.
വിഡിയോയിലൂടെ റിമി ആരാധകർക്കായി അമ്മ റാണിയെയും സഹോദരി റീനുവിനെയുമുൾപ്പെടെ പരിചയപ്പെടുത്തി. വിഡിയോ ആരംഭിക്കുന്നത് റീനുവിന്റെ മകൻ കുട്ടാപ്പിയ്ക്കൊപ്പമുള്ള റിമിയുടെ രസകരമായ സംഭാഷണങ്ങളിലൂടെയാണ്. പ്രേക്ഷകർക്ക് കുട്ടാപ്പി റിമി ടോമി പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും മറ്റും പരിചിതനാണ്.
വിഡിയോയിലൂടെ പ്രേക്ഷകർക്കായി റിമിയുടെ അമ്മയും സഹോദരിയും സഹോദരി ഭർത്താവ് രാജുവും ഓണപ്പാട്ടുകൾ ആലപിക്കുകയും ചെയ്യുന്നുണ്ട്. പാട്ട് പാടുന്നതിനൊപ്പം അമ്മ ചുവടുവച്ചതും ആസ്വാദകർക്ക് നവ്യാനുഭവമായി.'അമ്മ റാണി ഇപ്പോഴും ഡാൻസ് പഠിക്കുന്നുമുണ്ട്. റിമി ഇതിനു മുൻപും പൊതു വേദികളിൽ അമ്മയുടെ പാട്ടിനെയും ഡാൻസിനെയും കുറിച്ചെല്ലാം തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രേക്ഷകർ ഇത് റിമിയുടെ അമ്മ തന്നെ എന്നാണ് ആ എനർജിയും സംസാരവുമൊക്കെ കണ്ട് പ്രതികരിച്ചത്. തനിക്ക് അമ്മയുടെ സംസാരവും എനർജിയുമാണ് കിട്ടിയതെന്ന് റിമി ടോമി പറയുകയും ചെയ്തു.
മുക്തയും ഭർത്താവും റിമിയുടെ സഹോദരനുമായ റിങ്കുവും മകൾ കൺമണി എന്ന കിയാരയും ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വാഗമണ്ണിൽ ആണെന്ന് റിമി വിഡിയോയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്‌തു. റിമി കുടുംബത്തോടൊപ്പം പൂക്കളമിട്ടും സദ്യ കഴിച്ചും ഓണം ആഘോഷിക്കുന്നതിന്റെ രസകരമായ വിഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.ആരാധകർക്കിടയിൽ ഓലക്കുട ചൂടിയും കേരള വേഷത്തിൽ തിളങ്ങിയും റിമി ടോമി പങ്കുവച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇടം നേടുകയും ചെയ്‌തു.