ഗായിക, അവതാരിക എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി. മാത്രമല്ല അഭിനയത്തിലും താരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് താരം തെളിയിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നില്‍ക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. താരജാഡകള്‍ ഇല്ല എന്നതാണ് അതിനുള്ള പ്രധാന കാരണം. ഗായിക എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ടെലിവിഷന്‍ അവതാരക കൂടിയായി എത്തിയതോടെയാണ് റിമിയ്ക്ക് പ്രേക്ഷക സ്വീകാര്യത ഏറിയതും. സേഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
അതിനാല്‍ തന്നെ എന്ത് വിശേഷമുണ്ടെങ്കിലും റിമി അത് തന്റെ ആരാധകരുമായി പങ്കുവെയ്ക്കും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിമിയും വീട്ടിനകത്തായെങ്കിലും സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ച തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്തുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ ഇപ്പോഴിത തന്റെ പുതിയ സംരംഭവുമായി പ്രിയഗായിക പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ
ആദ്യത്തെ കവർ ഗാനമാണ് റിമി പങ്കുവെച്ചിരിക്കുന്നത്. ഗാനത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.റിമി പാടുന്നത് ഒരു മൗനവേദനയില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് . വീഡിയോയില്‍ കണ്ണീരോടെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന റിമിയെയാണ് കാണുന്നത്. 10 k കാഴ്ചക്കാരെയാണ് നാല് ദിവസം കൊണ്ട് ലഭിച്ചിരിക്കുന്നത്.
തന്റെ പുതിയ കവർ ഗാനത്തെക്കുറിച്ച് ദിവസങ്ങൾഡക്ക് മുൻപ് തന്നെ റിമി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. റിമി വീഡിയോയിൽ എല്ലാവരും കാണണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും പറഞ്ഞിരുന്നു. സ്വന്തമായി ചെയ്യുന്ന ആദ്യത്തെ കവർ ഗാനമാണെന്നും എല്ലാവരുടേയും പിന്തുണ തനിക്ക് വേണമെന്നും റിമി വിഡിയോയിലൂടെ പറഞ്ഞിരുന്നു. നിരവധി ആളുകൾ ആണ് റിമിയുടെ അഭ്യർഥന പോലെ വീഡിയോ കണ്ട് കമന്റുമായെത്തിയത്. ആരാധകര്‍ അധികവും ഹൃദയം തൊട്ടുള്ള ആലാപനം കണ്ണു നിറയ്ക്കുന്നു എന്നാണ്പറയുന്നത്. ഈ വീഡിയോ പള്ളിയിൽ പോയി പ്രാർഥിക്കാൻ കഴിയാത്ത ഈ സാഹചര്യത്തിൽ മനസ്സിന് ഏറെ ആശ്വാസവും പ്രത്യാശയും നൽകുന്നെന്നും പറയുന്നുണ്ട്. റിമി വീഡിയോ കണ്ടവർക്കെല്ലാം നന്ദിയും പറഞ്ഞിട്ടുണ്ട്. പ്രേക്ഷകർ പുതിയ ഗാനത്തിനായുള്ള പ്രതീക്ഷയും പങ്കുവെയ്ക്കുന്നുണ്ട്.