മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിൽ എന്നും കേൾക്കുന്ന ഒരു പേരാണ് ജ്യോത്സനയുടേത്. നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഗായികയ്ക്ക് ഇന്ന് പിറന്നാൾ ദിനം കൂടിയാണ്. താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് ഇപ്പോൾ നടിയും ഗായികയും അവതാരകയുമായ റിമി ടോമി രംഗത്ത് എത്തിയിരിക്കുകയാണ്.
പ്രിയപ്പെട്ട ജോ ബേബി,ജന്മദിനാശംസകൾ.18വർഷത്തെ സൗഹൃദം,ഒരേ വർഷം ഫീൽഡിൽ വന്നവർ,ഏറ്റവും കൂടുതൽ സ്റ്റേജ് ഷോകളിൽ ഒന്നിച്ചു പാടിയ ഗായികമാർ ഒക്കെ ഞങ്ങളാകും അത് സൂപ്പർ 4ൽ വരെ എത്തി നിൽക്കുന്നു.ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ടവളെ ഒരുപാട് പാട്ടുകൾ പാടാനാകട്ടെ എന്നാണ് ജ്യോത്സനയുടെ ചിത്രത്തിനൊപ്പം റിമി ഇൻസ്റ്റാഗ്രാമിലൂടെ കുറിച്ചത്. എന്നാൽ റിമിക്ക് മറുപടിയുമായി ജ്യോത്സന ഉടൻ തന്നെ എത്തുകയും ചെയ്‌തു. ഒരുപാട് നന്ദി ചക്കരേ.സത്യം,എത്ര കാലത്തെ സൗഹൃദം അല്ലേ.ഓർമകളും അതുപോലെ.ദൈവം നിന്നേയും അനുഗ്രഹിക്കട്ടെ.ഉമ്മ,എന്ന് ജ്യോത്സനയും മറുപടിയുമായി കുറിച്ചത്.
ജ്യോത്സന പിന്നണി ഗാനരംഗത്ത് എത്തുന്നത് 2002ല്‍ കമല്‍ സംവിധാനം നിർവഹിച്ച ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് പാടിയാണ്. ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന ഗാനം അതേ വര്‍ഷം ആലപിച്ചായിരുന്നു റിമി ടോമിയുടേയും തുടക്കം കുറിച്ചത്. നിരവധി സ്റ്റേജ് പരിപാടികളിലെല്ലാം ഇരുവരും ഒന്നിച്ചപ്പോൾ ഒരു തരംഗം തന്നെ സൃഷ്‌ടിച്ചിരുന്നു.