മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരു മറ്റൊരു താരപുത്രി കൂടി. ഹാസ്യകഥാപാത്രങ്ങളും കാര്യക്ടര്‍ റോളുകളും ഒരുപോലെ അവതരിപ്പിച്ച് വിസ്മയിപ്പിച്ച് കൈയ്യടി നേടിയ നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയാണ് സിനിമയിലേക്ക് കടന്നുവരുന്നത്.മോഹന്‍ലാല്‍-ജോഷി ചിത്രം റമ്പാനിലൂടെയാണ് താരപുത്രി ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. ചെമ്പന്‍ വിനോദ് തിരക്കഥ എഴുതുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായാണ് കല്യാണി അഭിനയിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ റീല്‍സിലൂടെയും മറ്റും ശ്രദ്ധേയായ കല്യാണിയുടെ കരിയര്‍ തന്നെ മാറ്റിമറിക്കാന്‍ പോകുന്ന കഥാപാത്രമാകും റമ്പാനിലേതെന്നാണ് റിപ്പോര്‍ട്ട്.
ഇങ്ങനെയൊരു വലിയ അവസരം സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും എല്ലാം നന്നായി വരുമെന്നാണ് വിശ്വസിക്കുന്നതെന്നും കല്യാണി പറയുന്നു.''ഇത്ര വലിയൊരു പ്ലാറ്റ്‌ഫോം തന്നതിന് എല്ലാവര്‍ക്കും നന്ദി. ഒരു മിനിറ്റെങ്കിലും മോഹന്‍ലാലിന്റെ മകളായി അഭിനയിക്കുക, എന്നത് സ്വപ്നമാണ്. ആത്മവിശ്വാസമുണ്ട്, എല്ലാം നന്നായി വരുമെന്നാണ് വിശ്വസിക്കുന്നത്. ലാലേട്ടനൊപ്പം ഒരു സജഷന്‍ ഷോട്ട് കിട്ടുക എന്നത് തന്നെ എല്ലാവരുടയും സ്വപ്നമാണ്.''-കല്യാണി പറഞ്ഞു
എല്ലാ വിധി തരികിടകളുമായി ചെറുപ്പത്തില്‍ ജീവിച്ച്, വളര്‍ന്നപ്പോള്‍ നന്നായ ഒരാളാണ് റമ്പാനെന്ന് ചെമ്പന്‍ വിനോദ് പങ്ക് വച്ചു. റമ്പാന്‍ എന്നു പറയുന്ന കഥാപാത്രത്തിനെപ്പോലെ തന്നെ കയ്യിലിരിപ്പുള്ള ഒരു മകളുണ്ട് സിനിമയില്‍. മകളുടെയും അപ്പന്റെയും കഥയാണ് റമ്പാന്‍. ഒരു പുതിയമുഖം വേണമെന്നൊരു ഐഡിയ ആദ്യം തന്നെ ഉണ്ടായിരുന്നു. കുറേപ്പെരെ അതിനായി അന്വേഷിച്ചുവെന്നും നടന്‍ പറഞ്ഞു.
സിനിമയില്‍ അഭിനയിക്കും മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ താരമായ കല്യാണിക്ക് ആരാധകര്‍ ഏറെയാണ്. ലോകപ്രശസ്തമായ ലെ കോര്‍ഡന്‍ ബ്ലൂവില്‍ നിന്ന് ഫ്രഞ്ച് പാചകത്തില്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് കല്യാണി.
റംബാന്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിംഗ് ഒക്ടോബര്‍ മുപ്പത്തിങ്കളാഴ്ച്ച കൊച്ചിയിലെ ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ വച്ചു നടക്കുകയുണ്ടായി.വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കാറിന്റെ മുകളില്‍ പിന്തിരിഞ്ഞു നില്‍ക്കുന്ന മോഹന്‍ലാല്‍.ഒരു കൈയ്യില്‍ തോക്കും, മറുകയ്യില്‍ ചുറ്റികയുമായി നില്‍ക്കുന്ന പടത്തോടെയാണ് റം ബാന്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
എന്തും നേരിടാന്‍ ഒരുക്കമുള്ള പൗരുഷത്തിന്റെ പ്രതീകമായിത്തന്നെ ഈ കഥാപാത്രത്തെ ഈ ഫോട്ടോയിലൂടെ മനസ്സിലാക്കാം.എട്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ജോഷി - മോഹന്‍ലാല്‍ ചിത്രമൊരുങ്ങുന്നത്.നിരവധി പ്രത്യേകതകളും, കൗതുകങ്ങളും കോര്‍ത്തിണക്കിയുള്ള ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ചെമ്പന്‍ വിനോദ് ജോസാണ്.
ചെമ്പോക്കി മോഷന്‍ പിക്‌ച്ചേര്‍സ്, ഐന്‍സ്റ്റിന്‍ മീഡിയാ പ്രസന്റ്‌സ് നെക്ക് സ്റ്റല്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചെമ്പന്‍ വിനോദ് ജോസ്, ഐന്‍സ്റ്റിന്‍ സാക് പോള്‍, ശൈലേഷ്.ആര്‍.. സിങ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.വലിയ മുടക്കുമുതലില്‍ ഒരുക്കുന്ന ഒരു പാന്‍ ഇന്‍ഡ്യന്‍ ചിത്രമായിരിക്കുമിത്.മലയാളത്തിനു പുറമേ, ബോളിവുഡ്ഡിലേയും, വിദേശങ്ങളിലേയും അഭിനേതാക്കള്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
ബഹുദൂരിപക്ഷവും അമേരിക്കയിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. കുറച്ചു ഭാഗങ്ങള്‍ കേരളത്തിലുമുണ്ട്.ചലച്ചിത പ്രവര്‍ത്തകരും അണിയറപ്രവര്‍ ത്തകരും ബന്ധുമിത്രാദികളും അടങ്ങിയ വലിയൊരു ചടങ്ങിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നത്.
സംഗീതം - വിഷ്ണുവിജയ് '
ഛായാഗ്രഹണം - സമീര്‍ താഹിര്‍ .
എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍.
നിര്‍മ്മാണ നിര്‍വ്വഹണം - ദീപക് പരമേശ്വരന്‍.
വാഴൂര്‍ ജോസ്.
ഫോട്ടോ - അനൂപ് ചാക്കോ .
അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും പ്രതീക്ഷകളും ഏറെയാണ്.