Latest News

'രക്ക രക്ക'; ദിലീപിന്റെയും തമന്നയുടെയും തകര്‍പ്പന്‍ ഡാന്‍സ് നമ്പരുമായി ബാന്ദ്രയിലെ വീഡിയോ സോംഗ്; നവംബര്‍ 10ന് ചിത്രം തിയറ്ററുകളില്‍

Malayalilife
'രക്ക രക്ക'; ദിലീപിന്റെയും തമന്നയുടെയും തകര്‍പ്പന്‍ ഡാന്‍സ് നമ്പരുമായി ബാന്ദ്രയിലെ വീഡിയോ സോംഗ്; നവംബര്‍ 10ന് ചിത്രം തിയറ്ററുകളില്‍

പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ദിലീപ് ചിത്രമായിരുന്നു രാമലീല. ഈ  ചിത്രത്തിനു ശേഷം ദിലീപ് - അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അടുത്ത ചിത്രമാണ് ബാന്ദ്ര. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിലെ 'രക്ക രക്ക' എന്ന വീഡിയോ സോംഗ് റിലീസ് ചെയ്തു. ദിലിപിന്റെയും തമന്നയുടെയും തകര്‍പ്പന്‍ ഡാന്‍സ് നമ്പരുമായി എത്തുന്ന രക്ക രക്ക ഗാനം ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഇടം പിടിക്കുമെന്ന് തീര്‍ച്ച. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സാം സി എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ശങ്കര്‍ മഹാദേവനും നക്ഷത്ര സന്തോഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവംബര്‍ 10ന് ചിത്രം റിലീസ് ചെയ്യും. മാസ്സ് ഗെറ്റപ്പില്‍ ദിലീപ് എത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ആണ് നായികയായി എത്തുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ്  തിരക്കഥ ഒരുക്കുന്നത്.

നേരത്തെ റിലീസ് ചെയ്ത ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തമന്നയുടെ ആദ്യ മലയാള സിനിമയാണെന്ന പ്രത്യേകതയും ബാന്ദ്രയ്ക്കുണ്ട്. തമന്നയുടെ മലയാളത്തിലേക്കുള്ള വരവ് പുതിയ വീഡിയോ സോംഗിന്റെ റിലീസോടെ ആരാധകര്‍ ആഘോഷമാക്കുകയാണ്. തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.

ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. അഹമ്മദാബാദ്, സിദ്ധാപൂര്‍, രാജ്‌കോട്ട്, ഘോണ്ടല്‍, ജയ്പൂര്‍, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, കലാസംവിധാനം - സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അന്‍ബറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍. പി ആര്‍ ഒ - ശബരി.

Rakka Rakka Video Song Bandra

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES