ബിഗ് ബോസ് റിയാലിറ്റി ഷോ താരം രാഖി സാവന്ത് പലപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തയായ വ്യക്തിയാണ്. ഒരിടവേളയ്ക്ക് ശേഷം അവര്‍ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നു. താരത്തിന്റെ രണ്ടാം വിവാഹവും മതംമാറ്റവുമാണ് പുതിയ വാര്‍ത്തയ്ക്ക് കാരണം. രാഖി സാവന്ത് കാമുകന്‍ ആദില്‍ ഖാനെ വിവാഹം ചെയ്യുന്ന ചടങ്ങിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
മുസ്ലിം ആചാര പ്രകാരമാണ് വിവാഹം നടന്നത്. തലയില്‍ തട്ടമിട്ട് പൂമാലയും ധരിച്ച് നില്ക്കുന്ന താരത്തിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ഇതോടെ താരം ഇസ്ലാം മതം സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രാഖി സാവന്തിന്റെ പേരില്‍ മാറ്റം വരുത്തിയ രേഖയുടെ ചിത്രവും പ്രചരിക്കുന്നുണ്ട്.
ഒരു ദേശീയ മാദ്ധ്യമമാണ് ഇവരുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് പുറത്തുവിട്ടത്. അതില്‍ രാഖി സാവന്ത് ഫാത്തിമ എന്നായിരുന്നു പേര് നല്‍കിയിരുന്നത്. ആദിലിന്റെ കുടുംബത്തിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് മാറാന്‍ തയ്യാറാണെന്ന് രാഖി നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ബിഗ് ബോസ് താരമായ രാഖിയുടെ പ്രണയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഒരു പ്രവാസിയുമായി രാഖിയുടെ ആദ്യ വിവാഹം കഴിഞ്ഞത്. കുറച്ച് മാസങ്ങള്‍ക്ക് ശേഷം വിവാഹമോചന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് രാഖിയും ആദിലും രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ ചിത്രങ്ങളും രേഖകളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ദേശീയ മാദ്ധ്യമങ്ങളിലും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നു.
ആചാര പ്രകാരം പരസ്പരം മാലകള്‍ അണിയിക്കുന്ന വീഡിയോ രാഖി സാവന്ത് പങ്കുവച്ചിട്ടുണ്ട്. തന്റെ വിവാഹം നടന്നുവെന്നും അതീവ സന്തോഷവതിയാണെന്നും രാഖി ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു. ഏഴ് മാസം മുമ്പായിരുന്നു വിവാഹം. വിവാഹം പരസ്യപ്പെടുത്തേണ്ട എന്ന് ആദില്‍ പറഞ്ഞിരുന്നുവെന്ന് രാഖി വെളിപ്പെടുത്തിയിരുന്നു.
പരസ്യമാക്കേണ്ടെന്ന് നിര്‍ദേശിച്ചതിനാല്‍ കഴിഞ്ഞ ഏഴ് മാസമായി ഞാന്‍ മറച്ചുവയ്ക്കുകയായിരുന്നു. സഹോദരിയുടെ ഭാവി ഓര്‍ത്താണ് ആദില്‍ ഖാന്‍ ഇക്കാര്യം തടഞ്ഞത്. ബിഗ് ബോസ് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയും. ഇപ്പോള്‍ തന്റെ വിവാഹം നടന്ന കാര്യം ലോകത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. താനും ആദിലും വിവാഹിതരായിരിക്കുന്നുവെന്നും രാഖി സാവന്ത് പറഞ്ഞു.
രഹസ്യമായിട്ടാണ് ആദില്‍ ഖാന്‍ ദുറാനിയുടെയും രാഖി സാവന്തിന്റെയും വിവാഹം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 മെയ് 29നാണ് വിവാഹം നടന്നത് എന്ന് വിവാഹ സര്‍ട്ടിഫിക്കറ്റില്‍ കാണാം. അതേസമയം, വിവാഹ വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച ആരംഭിച്ചു. പലരും ദമ്പതികള്‍ക്ക് ആശംസ അറിയിച്ചപ്പോള്‍ വിമര്‍ശിക്കുന്ന കമന്റുകളുമുണ്ട്.
വിവാഹശേഷം രാഖി മതം മാറിയതായി നടന്ന പ്രചരണത്തില്‍ പ്രതികരണവുമായി അവരുടെ സഹോദരന്‍ രാകേഷ് രംഗത്തെത്തി. ഇതേക്കുറിച്ച് തനിക്ക് വിവരമൊന്നുമില്ലായിരുന്നു സഹോദരന്റെ പ്രതികരണം. ഭാര്യ, ഭര്‍ത്താവ് എന്ന നിലയില്‍ അവരുടെ സ്വകാര്യമായ വിഷയമാണ് അത്. ഞങ്ങള്‍ക്ക് അതേക്കുറിച്ച് അറിയില്ല. ഇനി രാഖി അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ഏറെ ആലോചിച്ചതിനു ശേഷമാവും ഒരു തീരുമാനത്തില്‍ എത്തിയിട്ടുണ്ടാവുക. ഞങ്ങള്‍ക്ക് ടെന്‍ഷനുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഇളയവളാണ് അവള്‍. ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുള്ളവളാണ്, രാകേഷ് പറയുന്നു.
രാഖി സാവന്ത്