Latest News

ശ്വസനത്തിനും കിണറിലെ വെള്ളത്തിനും നികുതി ഏര്‍പ്പെടുത്താന്‍ പറ്റുമോ എന്ന പഠനത്തിലാണ് ഭരണകൂടം;സാധാരണക്കാരനെ വീണ്ടും, വീണ്ടും, നികുതി ഭാരം ചുമത്തി കൊല്ലാക്കൊല ചെയ്യുന്ന ഭീകര ഭരണകൂടമാണ്  നമ്മുടെ നാടിന്റെ ശാപം; സംവിധായകന്‍ രഞ്ജിത് ശങ്കറില്‍ പേജില്‍ നിറയുന്നത് പ്രതിഷേധ സ്വരം

Malayalilife
 ശ്വസനത്തിനും കിണറിലെ വെള്ളത്തിനും നികുതി ഏര്‍പ്പെടുത്താന്‍ പറ്റുമോ എന്ന പഠനത്തിലാണ് ഭരണകൂടം;സാധാരണക്കാരനെ വീണ്ടും, വീണ്ടും, നികുതി ഭാരം ചുമത്തി കൊല്ലാക്കൊല ചെയ്യുന്ന ഭീകര ഭരണകൂടമാണ്  നമ്മുടെ നാടിന്റെ ശാപം; സംവിധായകന്‍ രഞ്ജിത് ശങ്കറില്‍ പേജില്‍ നിറയുന്നത് പ്രതിഷേധ സ്വരം

ഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ പങ്ക് വക്കുന്നത് കേരളത്തിലെ സാധാരണക്കാരുടെ നീറുന്ന പ്രശ്‌നങ്ങളും പ്രതിഷേധക്കുറിപ്പുമാണ്.നികുതിയുടെ പേരില്‍ കൊള്ളയടിക്കുന്ന ഒരു ഭരണകൂടമാണ് നാടിന്റെ ശാപമെന്ന് രണ്ട് ദിവസം മുമ്പ് സംവിധായകന്‍ പങ്ക് വച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ 
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഉച്ചഭക്ഷണം തയ്യാറാക്കുന്ന തൊഴിലാളികള്‍ക്ക് മൂന്ന് മാസമായി ശമ്പളമില്ലെന്ന വാര്‍്ത്തയും നിര്‍ധന രോഗികള്‍ക്കുള്ള പെന്‍ഷന്‍ മുടങ്ങിയതും അടക്കമുള്ള വാര്‍ത്തകളാണ് നിറയുന്നത്.

ലക്ഷം കോടി കിട്ടാക്കടങ്ങള്‍ കിട്ടാനിരിക്കെ അത് തിരിച്ച് പിടിക്കാനുള്ള യാതൊരു നടപടിയും എടുക്കാതെ സാധാരണക്കാരനെ വീണ്ടും, വീണ്ടും, നികുതി ഭാരം ചുമത്തി കൊല്ലാക്കൊല ചെയ്യുന്ന ഭീകര ഭരണകൂടമാണ് നമ്മുടെ നാടിന്റെ ശാപം. രഞ്ജിത് കുറിച്ചു.

രഞ്ജിത്ത് ശങ്കര്‍ കുറിച്ചതിങ്ങനെ:

15 ലക്ഷം രൂപ വരുമാനമുണ്ടാക്കിയ ഒരാള്‍ അതില്‍ നിന്ന് 3 ലക്ഷം ഇന്‍കം ടാക്സ് കെട്ടണം. ശരി അതും കെട്ടി. ബാക്കിയുള്ള കാശ് കൊണ്ട് വീട് വാങ്ങാന്‍ പോയാല്‍ അതിന്റെ മുദ്ര പത്രത്തിന് 18% ശതമാനം നികുതി കൊടുക്കണം.
സ്വര്‍ണ്ണം വാങ്ങാന്‍ പോയാല്‍ അവിടെയും നികുതി, ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചാല്‍ അവിടെയും നികുതി.

കാര്‍ വാങ്ങുമ്പോള്‍ നികുതിയും. റോഡ് ടാക്സും, കൂടാതെ റോഡില്‍ യാത്ര ചെയ്യാന്‍ ടോള്‍ കൊടുക്കണം. ചീര്‍പ്പ് മുതല്‍ ചെരുപ്പ് വരെ നിത്യോ പയോക സാധനങ്ങള്‍ക്കും, മുല കുപ്പി മുതല്‍ കര്‍പ്പൂരം വരെ സകല വസ്തുക്കള്‍ക്കും ജി എസ് ടി എന്ന പേരില്‍ നികുതി. പെട്രോള്‍ കുഴിച്ചെടുക്കുന്ന രാജ്യങ്ങള്‍ക്ക് കിട്ടുന്നതിനെക്കാള്‍ ലാഭം പെട്രോളില്‍ നികുതിയെന്ന പേരില്‍ കൊള്ളയടിക്കുന്നു.ശ്വസനത്തിനും കിണറിലെ വെള്ളത്തിനും നികുതി ഏര്‍പ്പെടുത്താന്‍ പറ്റുമോ എന്ന പഠനത്തിലാണ് ഭരണകൂടം!

ഇത്തരത്തില്‍ ജനങ്ങളെ ഇടിച്ച് പിഴിഞ്ഞ് കിട്ടുന്ന പണം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ലോണ്‍ എന്ന പേരില്‍ വാരിക്കോരി കൊടുക്കുക.

കുറച്ച് വര്‍ഷം കഴിഞ്ഞ് അത് കിട്ടാക്കടമായി എഴുതി തള്ളുക.
ലക്ഷം കോടി കിട്ടാക്കടങ്ങള്‍ കിട്ടാനിരിക്കെ അത് തിരിച്ച് പിടിക്കാനുള്ള യാതൊരു നടപടിയും എടുക്കാതെ സാധാരണക്കാരനെ വീണ്ടും, വീണ്ടും, നികുതി ഭാരം ചുമത്തി കൊല്ലാക്കൊല ചെയ്യുന്ന ഭീകര ഭരണകൂടമാണ് നമ്മുടെ നാടിന്റെ ശാപം.

 

RENJITH SANKAR FB POST

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES