Latest News

ലോകമെമ്പാടും കോടിക്കണക്കിന് കാഴ്ച്ചക്കാരെ സ്വന്തമാക്കി പുഷ്പയുടെ  ഗ്ലിംപ്സ് വീഡിയോ;  16 രാജ്യങ്ങളില്‍ വീഡിയോ ട്രെന്‍ഡിങ്ങില്‍ ഇടംനേടി അല്ലു അര്‍ജ്ജുന്‍ ചിത്രം

Malayalilife
 ലോകമെമ്പാടും കോടിക്കണക്കിന് കാഴ്ച്ചക്കാരെ സ്വന്തമാക്കി പുഷ്പയുടെ  ഗ്ലിംപ്സ് വീഡിയോ;  16 രാജ്യങ്ങളില്‍ വീഡിയോ ട്രെന്‍ഡിങ്ങില്‍ ഇടംനേടി അല്ലു അര്‍ജ്ജുന്‍ ചിത്രം

തെലുങ്കില്‍ നിന്ന് വരാനിരിക്കുന്ന ചിത്രങ്ങളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ഒന്നാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രമാവുന്ന ചിത്രത്തിന്റെ ഒരു പുതിയ പ്രൊമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. തിരുപ്പതി ജയിലില്‍ നിന്ന് വെടിയേറ്റ മുറിവുകളുമായി രക്ഷപെട്ട പുഷ്പ ഇപ്പോള്‍ ജീവനോടെയുണ്ടോ എന്ന ആശങ്കയിലാണ് ജനം. 

ഇതിനിടെ വനമേഖലയില്‍ വന്യജീവി നിരീക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട ക്യാമറയിലെ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ ജനം കാണുന്ന രീതിയിലാണ് പുറത്തെത്തിയ പ്രൊമോ വീഡിയോ.ഏപ്രില്‍ ഏഴിനാണ് പുഷ്പയുടെ സീക്വലിന്റെ ഗ്ലിംപ്സ് പുറത്തുവിട്ടത്. വീഡിയോ ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും കോടിക്കണക്കിന് കാഴ്ച്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.

ഇന്ത്യ, കുവൈറ്റ്, ബെഹറിന്‍, ഖത്തര്‍, യുഎഇ, ഓസ്ട്രേലിയ, മാള്‍ട്ട, സൗദി, യുകെ, പാക്കിസ്താന്‍, കാനഡ, യുഎസ്, ശ്രീലങ്ക, സിംഗപ്പൂര്‍, ന്യൂസിലന്റ് എന്നിങ്ങനെ 16 രാജ്യങ്ങളില്‍ വീഡിയോ ട്രെന്‍ഡിങ്ങില്‍ മുന്നിലാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാകാം ഇത്രയും വലിയ ജനപ്രീതി ഒരു ഗ്ലിംപ്സ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത് എഴ് കോടിയിലധികം ആള്‍ക്കാരാണ്. 30 ലക്ഷത്തിനടുത്ത് ലൈക്കുകളും വീഡിയോ സ്വന്തമാക്കി കഴിഞ്ഞു. തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പയെ കാണാനില്ല എന്ന വാര്‍ത്തയും നാട്ടില്‍ നടക്കുന്ന കലാപങ്ങളുമൊക്കെയാണ് ചിത്രത്തിനെ ഗ്ലിംപ്സ് വീഡിയോയില്‍ കാണിക്കുന്നത്.

കൂടാതെ പുഷ്പ 2വിന്റെ പ്രഥമ പോസ്റ്ററും ജനശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. സാരിയും സ്വര്‍ണ്ണാഭരണങ്ങളും ധരിച്ച് തോളും ചരിച്ച് നില്‍ക്കുന്ന പുഷ്പരാജിന്റെ വ്യത്യസ്ത ലുക്കായിരുന്നു പോസ്റ്ററില്‍. ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആഗോള പ്രേക്ഷകര്‍.

അല്ലു അര്‍ജുനോടൊപ്പം ഫഹദ് ഫാസില്‍, രശ്മിക മന്ദാന, അനസൂയ ഭരദ്വാദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

Pushpa 2 The Rule trending vedio

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES