Latest News

'പ്രോജക്ട് കെ'; ദീപിക പദുക്കോണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
 'പ്രോജക്ട് കെ'; ദീപിക പദുക്കോണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

രുപാട് നാളുകളുടെ കാത്തിരിപ്പിന് ശേഷം വൈജയന്തി മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന പ്രോജക്ട് കെ എന്ന ചിത്രത്തില്‍ ദീപിക പദുക്കോണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നു. നാഗ് അശ്വിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഇതിനോടകം തന്നെ ഇന്ത്യയിലെ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന സിനിമയായി മാറിക്കഴിഞ്ഞു. 

സാന്‍ ഡിയാഗോ കോമിക്ക് കോണില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാനിരിക്കുകയാണ് ചിത്രം. ഈ പോപ്പ് കള്‍ച്ചര്‍ വേദിയില്‍ ലോകമെമ്പാടുമുള്ള ആരാധകരെ ആവേഷത്തിലാഴ്ത്താന്‍ ഒരുങ്ങുകയാണ് ഈ സൈ - ഫൈ ചിത്രം. അമിതാബ് ബച്ചന്‍, കമല്‍ ഹാസന്‍, പ്രഭാസ്, ദീപിക പദുകോണ്‍, ദിഷ പതാനി തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.

ആരാധകരെ ഒട്ടാകെ ആവേഷത്തിലാഴ്ത്തിയാണ് ദീപികയുടെ പോസ്റ്റര്‍ എത്തിയത്. വളരെ തീക്ഷ്ണമായ ദീപികയുടെ നോട്ടം ഒരുപാട് നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്നതായി അനുഭവപ്പെടുന്നു. 

സയന്‍സ് ഫിക്ഷനും ഡ്രാമയും ഒത്തുചേരുന്ന രീതിയില്‍ നാഗ് അശ്വിന്‍ അതിമനോഹരമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിഗംഭീര കാസ്റ്റ് കൊണ്ടും മികച്ച അണിയറപ്രവര്‍ത്തകര്‍ കൊണ്ടും സിനിമ ഇതിനോടകം തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന ചിത്രമായി മാറിക്കഴിഞ്ഞു. 

ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ഹൗസായ വൈജയന്തി മൂവീസ് അമ്പതാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അങ്ങേയറ്റം അഭിമാനത്തോടെയാണ് ഈ ഗോള്‍ഡന്‍ ജൂബിലി പ്രോജക്ട് പുറത്തുവിടുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ധത്ത് ചിത്രം നിര്‍മിക്കുന്നു.  സംക്രാന്തി നാളില്‍ ജനുവരി 12, 2024 ല്‍ ചിത്രം തീയേറ്ററുകളിലെത്തും. പി ആര്‍ ഒ - ശബരി

Project K first look poster of Deepika Padukone

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES