ഇന്നത്തെ നമ്മുടെ സാഹചര്യം എല്ലാം മോശമായ രീതിയിലാണ് പോയി കൊണ്ടിരിക്കുന്നത്; അതു കൊണ്ട് പഴയ പോലെ വിപുലീകരിച്ചുള്ള പരിപാടി സാധ്യമല്ല;നാളെ മുതൽ കോവിഡ് കിച്ചൻ ആരംഭിക്കുമെന്ന് ബാദുഷ

Malayalilife
topbanner
 ഇന്നത്തെ നമ്മുടെ സാഹചര്യം എല്ലാം മോശമായ രീതിയിലാണ് പോയി കൊണ്ടിരിക്കുന്നത്; അതു കൊണ്ട് പഴയ പോലെ വിപുലീകരിച്ചുള്ള പരിപാടി സാധ്യമല്ല;നാളെ മുതൽ കോവിഡ് കിച്ചൻ ആരംഭിക്കുമെന്ന് ബാദുഷ

ലയാള സിനിമ മേഖലയിൽ തന്നെ ഏറെ  ശ്രദ്ധേയനായ പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമാണ് ബാദുഷ. സോഷ്യൽ മീഡയിയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും എല്ലാം തന്നെ തന്റെതായ സജീവ സാന്നിധ്യം അറിയിക്കാറുമുണ്ട്. നിലവിൽ  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  ബാദുഷ സോഷ്യൽ മീഡിയയിലൂടെ കോവിഡ് കിച്ചൺ എന്ന പദ്ധതി വീണ്ടും ആരംഭിക്കുന്നെന്ന് ഏവരെയും അറിയിച്ചിരിക്കുകയാണ്.

 എറണാകുളം ജില്ലയിൽ ആരും പട്ടിണി കിടക്കരുതെന്ന ഉദ്ദേശത്തോടെ കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ബാദുഷയുടെ നേതൃത്വത്തിൽ കോവിഡ് കിച്ചൻ നടത്തിയിരുന്നു.  ആയിരക്കണക്കിന് പേരുടെയാണ് താരങ്ങൾ ഉൾപ്പടെ നിരവധിപേർ പങ്കുചേർന്ന ഉദ്യമത്തിലൂടെ വിശപ്പകറ്റിയത്.  പഴയ പോലെ വിപുലമായ പരിപാടി മോശം സാഹചര്യത്തിലായതിനാൽ‍ സാധ്യമല്ലെന്നാണ് ബാദുഷ പറയുന്നത്.

പ്രിയരേ,കോവിഡിന്റെ ഭീകരമായ ഘട്ടത്തിൽ എറണാകുളം ജില്ലയിൽ ആരും പട്ടിണി കിടക്കരുത്എന്ന ഉദ്ദേശത്തിൽ ഒരു കോവിഡ് കിച്ചൺ കൂട്ടായ്മ ഉണ്ടായിരുന്നു. അത് ഒരു വൻ വിജയമായി മുമ്ബോട്ട് പോകുകയുണ്ടായി. പക്ഷേ ഇന്നത്തെ നമ്മുടെ സാഹചര്യം എല്ലാം മോശമായ രീതിയിലാണ് പോയി കൊണ്ടിരിക്കുന്നത്. അതു കൊണ്ട് പഴയ പോലെ വിപുലീകരിച്ചുള്ള പരിപാടി സാധ്യമല്ല, ആകയാൽ നാളെ വൈകീട്ട് മുതൽ കോവിഡ് കിച്ചൺ വീണ്ടും പ്രവർത്തനം തുടങ്ങുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വളരെ ലഘുവായ രീതിയിൽ പറ്റാവുന്നത്ര പാവങ്ങളുടെ വിശപ്പ് മാറ്റുക എന്ന ഉദ്ദേശത്തിൽ തുടങ്ങുന്ന കോവിഡ് കിച്ചണിന് എല്ലാവരുടേയും പ്രാർത്ഥനയും സഹകരണവും ഉണ്ടാവണം.

Production controller badhusha new fb note about covid kitchen

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES