ഷൂട്ടിങ്ങിനിടെ ഉണ്ടായ പരിക്കിന് വെളുത്തുള്ളി പ്രയോഗവുമായി പ്രിയങ്ക ചോപ്ര; നടി പങ്ക് വച്ച വീഡിയോയ്ക്ക് താഴെ  ചോദ്യങ്ങളുമായി ആരാധകര്‍

Malayalilife
topbanner
 ഷൂട്ടിങ്ങിനിടെ ഉണ്ടായ പരിക്കിന് വെളുത്തുള്ളി പ്രയോഗവുമായി പ്രിയങ്ക ചോപ്ര; നടി പങ്ക് വച്ച വീഡിയോയ്ക്ക് താഴെ  ചോദ്യങ്ങളുമായി ആരാധകര്‍

ക്ഷന്‍ ത്രില്ലര്‍ ചിത്രം 'ദി ബ്ലഫി'ന്റെ ഷൂട്ടിങ് തിരക്കുകളിലാണ് നടി പ്രിയങ്ക ചോപ്ര. ഇതിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.ഷൂട്ടിങ്ങിനിടെ പ്രിയങ്കയുടെ കാലിലും പുരികത്തിലും കഴുത്തിലും മുറിവേറ്റിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് നിക്ക് ജൊനാസും ഓസ്ട്രേലിയയിലെത്തി യിരുന്നു. നിക്കിനും മകള്‍ക്കും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് പ്രിയങ്ക പുതുതായി പങ്കുവെച്ചത്. ഇതില്‍ പ്രിയങ്കയുടെ കാല്‍പാദത്തില്‍ വെളുത്തുള്ളി തിരുമ്മുന്നതും കാണാം.

ഇതിന് താഴെ നിരവധി പേരാണ് 'എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്' എന്നു ചോദിച്ചത്. അതിന് പ്രിയങ്ക മറുപടിയും നല്‍കിയിട്ടുണ്ട്. മുറിവ് മൂലമുണ്ടാകുന്ന പഴുപ്പും വീക്കവും പനിയും കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് പ്രിയങ്ക പറയുന്നത്.ചുണ്ട്, റോസ്, ചിത്രശലഭം ഇമോജികളോടെ കൂടി 'ഈ ദിവസങ്ങളില്‍' എന്ന ക്യാപ്ഷനോടെയാണ് പ്രിയങ്ക പോസ്റ്റ് പങ്കുവെച്ചത്. ഇതിന് താഴെ നിക്ക് ജൊനാസ് 'ഹാര്‍ട്ട്' ഇമോജി കമന്റ് ചെയ്തിട്ടുണ്ട്. പ്രിയങ്കയുടെ പരിക്കുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ഉത്കണ്ഠയും പ്രകടിപ്പിച്ചിട്ടുണ്ട്. പ്രിയങ്കയുടെ അര്‍പ്പണമനോഭവാത്തെ അഭിനന്ദിച്ചും നിരവധി കമന്റുകളുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priyanka (@priyankachopra)

Priyanka Chopra Jonas rubs garlic on her feet

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES