Latest News

ടൂ സെക്‌സി ഫോര്‍ മൈ ഡയപ്പേഴ്സ്; വസ്ത്രമില്ലാതെ അച്ഛന്റെ കൈകളില്‍ രാജുമോന്‍; നോക്കിയിരുന്ന് ചേട്ടനും; പൃഥ്വിരാജ് പങ്കുവച്ച ചിത്രം വൈറല്‍

Malayalilife
ടൂ സെക്‌സി ഫോര്‍ മൈ ഡയപ്പേഴ്സ്; വസ്ത്രമില്ലാതെ അച്ഛന്റെ കൈകളില്‍ രാജുമോന്‍; നോക്കിയിരുന്ന് ചേട്ടനും; പൃഥ്വിരാജ് പങ്കുവച്ച ചിത്രം വൈറല്‍

ലയാളി ബിഗ്സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. താരങ്ങളുടെ എല്ലാ വിശേഷങ്ങളും സ്വന്തം പോലെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സുകുമാരനും മല്ലികയും സ്‌ക്രീനില്‍ സജീവമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സുകുമാരന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന പോലെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സജീവമാകുകയായിരുന്നു. അകാലത്തില്‍ അച്ഛന്‍ വിടവാങ്ങിയത് ഇന്ദ്രജിത്തിനും പൃഥ്വിരാജിനും തീരാ നോവാണ്.

അച്ഛന്‍ സുകുമാരനെക്കുറിച്ചുള്ള കുറിപ്പുകളും ഓര്‍മ്മച്ചിത്രങ്ങളും ഏറെ വികാരവായ്പോടെയാണ് പൃഥ്വിരാജ് പങ്കുവയ്ക്കാറുള്ളത്. അവയെല്ലാം അതേ സ്നേഹത്തോടെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ബാല്യകാല ചിത്രങ്ങളുടെ അപൂര്‍ശേഖരം തന്നെയുണ്ട് താരത്തിന്റെ കയ്യില്‍. ആ ശേഖരത്തില്‍ നിന്നും ഒരു ക്യൂട്ട് ചിത്രം പൃഥ്വിരാജ് ആരാധകര്‍ക്കായി പങ്കുവച്ചു. സുകുമാരന്റെ കയ്യിലിരുന്നു കളിക്കുന്ന കുഞ്ഞുപൃഥ്വിയാണ് ചിത്രത്തില്‍. ഇരുവരെയും നോക്കി ഇരിക്കുന്ന ഇന്ദ്രജിത്തിനെയും ഫോട്ടോയില്‍ കാണാം.

'ടൂ സെക്സി ഫോര്‍ മൈ ഡയപേഴ്സ്' എന്നൊരു രസികന്‍ അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് ചിത്രം പങ്കുവച്ചത്.  സ്നേഹവാത്സല്യങ്ങളോടെ കുഞ്ഞു പൃഥ്വിയെ സുകുമാരന്‍ കയ്യിലെടുത്തു പിടിച്ചിരിക്കുന്ന ചിത്രം നിമിഷനേരം കൊണ്ടു വൈറലായി. ഏറ്റവും പ്രിയപ്പെട്ട ബാല്യകാല ചിത്രത്തിന് ഡിജിറ്റല്‍ രൂപത്തില്‍ പുനര്‍ജീവന്‍ നല്‍കിയ ആരാധകന് പ്രത്യേകം നന്ദി പറയാനും താരം മറന്നില്ല. ശ്യാം എന്ന ആരാധകനാണ് പൃഥ്വിയുടെ ബാല്യകാല ചിത്രത്തിന് ആകര്‍ഷകമായ ഡിജിറ്റല്‍ പതിപ്പ് ഒരുക്കിയത്.

സുകുമാരന്റെ സ്വതസിദ്ധമായ പുഞ്ചിരിയും ഗൗരവത്തോടെ നോക്കുന്ന പൃഥ്വിരാജുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. 'അന്നേ ഗൗരവം ആയിരുന്നല്ലേ' എന്നായിരുന്നു ചിത്രത്തിന് ഒരു ആരാധകന്‍ നല്‍കിയ കമന്റ്. അന്നും ഇന്നും പൃഥ്വിരാജ് തന്നെ താരമെന്നാണ് ആരാധകരുടെ പക്ഷം.

Prithviraj shares childhood Pic in Instagram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES