മലയാളത്തിന്റെ പ്രിയങ്കരനായ അവതാരമാണ് നടൻ പൃഥ്വിരാജ്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹം സുചിത്ര മോഹന്‍ലാലിന്റെ പാചകത്തെ പുകഴ്ത്തി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. സുചിത്ര ഒരുക്കിയ സീ ബാസിന്റെ ചോറിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് കൊണ്ടാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. പൃഥ്വിരാജ് ക്യാപ്ഷനായി മോഹന്‍ലാലിനെ പോലെ തന്നെ മിടുക്കിയാണ് സുചിത്രയും എന്നാണ് കുറിച്ചത്.
അതേസമയം പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയുടെ കമന്റും പിന്നാലെ എത്തുകയും ചെയ്‌തു. കമന്റായി സുപ്രിയ കുറിച്ചിരിക്കുന്നത് വളരെ വളരെ രുചികരമാണ് എന്നാണ്. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും സൗഹൃദം ലൂസിഫര്‍ സിനിമയ്ക്ക് ശേഷമാണ് കൂടുതല്‍ ദൃഢമായത്. നടന്‍ വിജയ് അടക്കം മോഹന്‍ലാലിന്റെ പാചകത്തെ പുകഴ്ത്തി തുറന്നു പറഞ്ഞിരുന്നു.
ഒരു അഭിമുഖത്തില്‍ വിജയ് മോഹന്‍ലാലിന്റെ വീട്ടിലെത്തിയപ്പോള്‍ ദോശ ഉണ്ടാക്കി കൊടുത്ത കഥ പങ്കുവെച്ചിരുന്നു. ജോര്‍ദാനില്‍ നിന്നും ആടുജീവിതം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി തിരിച്ചെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് പൃഥ്വിരാജ്. താരം തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം പൃഥ്വിരാജ് കോവിഡ് ക്യാമ്പയിന്റെ ഭാഗമായി ഒരു ഷൂട്ടില്‍ പങ്കെടുക്കുന്നു എന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. താരം പങ്കുവെച്ചത് മിറര്‍ സെല്‍ഫിയാണ്.