നിരവധി ആരാധകരുള്ള യുവനടനാണ് പൃഥിരാജ്. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തിന് പുറമേ പിന്നണിഗായകനും സിനിമാ നിർമ്മാതാവും കൂടിയാണ് താരം. ഒരിക്കൽ നാട്ടിൽ വിദേശത്ത് പഠിക്കുന്ന കാലത്ത് ഒരു നേരമ്പോക്കിനു വേണ്ടി അഭിനയം തുടങ്ങിയ ആളാണ് പൃഥ്വിരാജ്. 2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ നന്ദനം സിനിമയിലെ ഒരു ചിത്രം പങ്കുവച്ച് പൃഥ്വി എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
നന്ദനത്തിന്റെ പൂജയുടെ അന്ന് പകർത്തിയ ഒരു ചിത്രമാണിത്. വരും വർഷങ്ങളിൽ ജീവിതം എന്താണ് കാത്തു വച്ചിരിക്കുന്നതെന്ന് എനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല. എനിക്ക് അറിയാവുന്നത് ഇത്രമാത്രമായിരുന്നു, വേനൽക്കാല അവധിക്കാലത്ത് കോളജിലേക്ക് മടങ്ങുന്നതിനുമുമ്പ് സമയം ഫലപ്രദമായി ചെലവഴിക്കാൻ എനിക്കെന്തോ ഒന്ന് ലഭിച്ചു. പിന്നീട് ഒരിക്കലും കോളജിൽ പോയിട്ടില്ല.. അതെന്നെ കീഴടക്കി. നന്നായി.. ചില സമയങ്ങളിൽ.. നിങ്ങളുടെ ഒഴുക്കിനെ വിശ്വസിക്കേണ്ടതുണ്ട്.. കാരണം ഈ ജലത്തിന് നിങ്ങളെ ഉദ്ദേശിച്ച സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള ഒരു മാർഗമുണ്ട്- പൃഥ്വിരാജ് കുറിച്ചു.
നന്ദനം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് ചുവട് വച്ച താരം തുടർന്ന് വെള്ളിത്തിര, ചക്രം, ക്ലാസ്മേറ്റ്സ് തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം മിന്നുന്ന പ്രകടമാണ് കാഴ്ച വച്ചത്. ഇവയെല്ലാം ഹിറ്റുകളായി മാറിയതോടെ വളരെ നവയൗവനത്തിൽ തന്നെ നായകനും സൂപ്പർ താരവുമാകാൻ കഴിഞ്ഞ അപൂർവ നടനാണ് പൃഥ്വി.
This photo was taken on the day of #Nandanam pooja. A good year or so before the film finally released (was my third...
Posted by Prithviraj Sukumaran on Thursday, September 10, 2020