Latest News

ബീന ടീച്ചറുടെ മോന്‍ എല്ലാം പഠിച്ചു,പെണ്ണുങ്ങളെ വളക്കാന്‍ ഒഴിച്ച്;മമിതയുടെ പിന്നാലെ നടന്ന് നസ് ലിന്‍; ചിരിപടര്‍ത്തി പ്രേമലു ട്രെയിലര്‍

Malayalilife
 ബീന ടീച്ചറുടെ മോന്‍ എല്ലാം പഠിച്ചു,പെണ്ണുങ്ങളെ വളക്കാന്‍ ഒഴിച്ച്;മമിതയുടെ പിന്നാലെ നടന്ന് നസ് ലിന്‍; ചിരിപടര്‍ത്തി പ്രേമലു ട്രെയിലര്‍

സ്‌ളന്‍, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പ്രേമലു എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്.ചിത്രം ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടേറെ നിമിഷങ്ങള്‍ ട്രെയിലറിലുണ്ട്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി 9ന് റിലീസ് ചെയ്യും. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, അല്‍ത്താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. കന്നട-തെലുങ്ക് സിനിമകളില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച സഞ്ജിത് ഹെഗ്ഡെ ആദ്യമായി ഒരു മലയാള ചിത്രത്തിനായി ആലപിക്കുന്നു എന്ന പ്രത്യേകതയുണ്ട്. 

അടുത്തിടെ ഇന്ത്യയൊട്ടാകെ തരംഗമായ സത്യഭാമ എന്ന കവര്‍ സോംഗിലൂടെ മലയാളികള്‍ക്കും സഞ്ജിത് ഹെഡ്ഡെ കൂടുതല്‍ പരിചിതനാണ്. സഞ്ജിത് ആലപിച്ച കുട്ടി കൂടിയേ എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് സുഹൈല്‍ കോയയും സംഗീതം വിഷ്ണു വിജയ്യുമാണ്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് രചന. ഛായാഗ്രഹണം അജ്മല്‍ സാബു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാംപുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Read more topics: # പ്രേമലു
Premalu Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES