Latest News

ലോക്ഡൗണിൽ അടുക്കളത്തോട്ടം ഒരുക്കി പ്രീതി സിന്റ; വീഡിയോ പങ്കുവച്ച് താരം

Malayalilife
ലോക്ഡൗണിൽ  അടുക്കളത്തോട്ടം ഒരുക്കി പ്രീതി സിന്റ; വീഡിയോ പങ്കുവച്ച് താരം

രുകാലത്ത് ബോളിവുഡ് കീഴടക്കിയ നടിയാണ് പ്രീതി സിന്റ. നുണക്കുഴിക്കവിളുകളും കുസൃതി നിറഞ്ഞ അഭിനയവുമായി എത്തിയ താരത്തിന് കൈനിറയെ അവസരങ്ങൾ തേടി എത്തിയിരുന്നു. കൽ ഹോ ന ഹോ, ദിൽ ചാഹ്താ ഹേ അടക്കം നിരവധി ഹിറ്റ് സിനിമകൾ താരത്തിന്റെ പേരിൽ ഉണ്ട്. എന്നാൽ വിവാഹത്തോടെ സിനിമ വിട്ട് നിൽക്കുന്ന താരം സന്തോഷത്തോടെ ഒരു കുടുംബ ജീവിതം നയിച്ച് പോരുകയാണ്. 

എന്നാൽ ഈ ലോക്ഡൗൺ കാലം താരം ഏറെ സമയം ചെലവിട്ടത് വീട്ടിലൊരു അടുക്കളത്തോട്ടം ഉണ്ടാക്കിയാണ്. താരം ആരാധകർക്ക് മുന്നിൽ  തന്റെ അടുക്കളത്തോട്ടത്തിന്റെ വിഡിയോയുമായി  എത്തിയിരിക്കുകയാണ് താരം.  നല്ല വിളഞ്ഞു പഴുത്തു നില്‍ക്കുന്ന  തക്കാളിയുടെ ചിത്രങ്ങളും വിഡിയോയിലൂടെ കാണാൻ സാധിക്കുന്നു. അടുക്കളതോട്ടമെന്ന ആശയത്തിലേക്ക് എത്തിച്ച തന്റെ അമ്മയ്ക്കും വിഡിയോയിലൂടെ താരം നന്ദി അറിയിച്ചിരിക്കുകയാണ്.

വീട്ടില്‍ സ്വന്തമായൊരു പച്ചക്കറിത്തോട്ടം ഉണ്ടെന്നത് ഏറെ സന്തോഷിപ്പിക്കുന്നു എന്നും ഇതില്‍ തനിക്ക് അഭിമാനം ഉണ്ടെന്നും പ്രീതി തുറന്ന്  പറയുന്നു.  നിലവില്‍ ലൊസാഞ്ചലസിലാണ് പ്രീതിയും  ഭര്‍ത്താവ് ജീന്‍ ഗുഡ്യിനഫും താമസിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Preity G Zinta (@realpz) on

 

Preity Zinta kitchen garden video viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES