Latest News

പ്രണയകഥയുമായി അര്‍ജുന്‍ അശോകനും അനശ്വര രാജനും; പ്രണയ വിലാസം ടീസര്‍ കാണാം

Malayalilife
പ്രണയകഥയുമായി അര്‍ജുന്‍ അശോകനും അനശ്വര രാജനും; പ്രണയ വിലാസം ടീസര്‍ കാണാം

ര്‍ജുന്‍ അശോകനും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രണയ വിലാസത്തിലെ ടീസര്‍ റിലീസ് ചെയ്തു. പൂര്‍ണമായും പ്രണയത്തിന്റെ പശ്ചാത്തലത്തിലാകും സിനിമ മുന്നോട്ട് പോകുകയെന്നാണ് ടിസര്‍ നല്‍കുന്ന സൂചന. മമിത ബൈജുവും അര്‍ജുനും പ്രണയിതാക്കളാണെന്നാണ് ടീസര്‍ കാണിക്കുന്നത്. ഫെബ്രുവരി 17 മുതല്‍ ചിത്രം തിയറ്ററുകളില്‍ എത്തും
      
നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന സിനിമ സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചവറ ഫിലിംസ്, ന്യൂസ്പേപ്പര്‍ ബോയ് എന്നീ ബാനറുകളിലാണ് സിനിമയുടെ നിര്‍മ്മാണം. ഗ്രീന്‍ റൂം ആണ് ചിത്രം റിലീസിനെത്തിക്കുന്നത്.

ചിത്രത്തിലെ 'കാതല്‍ മരങ്ങള്‍ പൂക്കണേ നീയൊന്നിറങ്ങി നോക്കണേ...' എന്ന ഗാനം യൂട്യൂബില്‍ ഇതിനോടകം ശ്രദ്ധ നേടിയിരിക്കുകയാണ്. സുഹൈല്‍ കോയ എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം. ശ്രീജിഷ് സുബ്രഹ്മണ്യന്‍, നന്ദ ജെ ദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ജ്യോതിഷ് എം, സുനു എ.വി എന്നിവര്‍ ചേര്‍ന്നാണ് കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിനോസ്, എഡിറ്റിംഗ് ബിനു നെപ്പോളിയന്‍,  ഗാനരചന സുഹൈല്‍ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, സംഗീതം ഷാന്‍ റഹ്മാന്‍, ആര്‍ട്ട് ഡയറക്ടര്‍ രാജേഷ് പി വേലായുധന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്സ് വിഷ്ണു സുജതന്‍.

Pranaya Vilasam Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES