ലാത്തി സിനിമയില്‍ നിന്ന ലഭിക്കുന്ന കളക്ഷന്റെ ഒരു ഭാഗം കര്‍ഷകര്‍ക്ക്; വിശാലിന്റെ പ്രഖ്യാപനത്തിന് കൈയ്യടിയുമായി സോഷ്യല്‍മീഡിയ

Malayalilife
 ലാത്തി സിനിമയില്‍ നിന്ന ലഭിക്കുന്ന കളക്ഷന്റെ ഒരു ഭാഗം കര്‍ഷകര്‍ക്ക്; വിശാലിന്റെ പ്രഖ്യാപനത്തിന് കൈയ്യടിയുമായി സോഷ്യല്‍മീഡിയ

വിശാല്‍ നായകനാകുന്ന പുതിയ ചിത്രം ലാത്തി ഈ മാസം 22-ന് റിലീസിനെത്തുകയാണ്. വിനോദ് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു എ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. റിലീസിന് എതാനും ദിവസം മാത്രം ബാക്കി നില്‍ക്കെ നടന്‍ വിശാല്‍ മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ്. സിനിമയില്‍ നിന്ന ലഭിക്കുന്ന കളക്ഷന്റെ ഒരു ഭാഗം കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് നടന്റെ പ്രഖ്യാപനം.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.  'ലാത്തിയുടെ  ബോക്‌സ് ഓഫീസ് കളക്ഷന്റെ ഒരു വിഹിതം  സംഭാവന ചെയ്തുകൊണ്ട് കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുമെന്നാണ് വിശാല്‍ അറിയിച്ചത്. കര്‍ഷകരാണ് രാജ്യത്തിന്റെ ഏറ്റവും വലിയ നട്ടെല്ലെന്നും അതിനാല്‍ അവരെ സഹായിക്കാന്‍ തീരുമാനിച്ചതായും വിശാല്‍ അറിയിക്കുകയായിരുന്നു. ഇതാദ്യമായല്ല വിശാല്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നത്. ഇതിനുമുമ്പും സമാന രീതിയില്‍ താരം കര്‍ഷകരെ സഹായിച്ചിരുന്നു.

നടന്റെ 'സണ്ടക്കോഴി 2' എന്ന ചിത്രത്തില്‍ നിന്ന് ലഭിച്ച തുകയുടെ ഒരു ഭാഗം കര്‍ഷകസംഘത്തിന് നല്‍കിയത് നേരത്തെ വാര്‍ത്തയായിരുന്നു.  നവാഗത സംവിധായകനായ വിനോദ് കുമാറിന്റെ 'ലാത്തി'യില്‍ വിശാലിനൊപ്പം സുനൈനയാണ് നായിക കഖഥാപാത്രത്തെ അവതരിപ്പികക്കുന്നത്. ഒരു പോലീസ് ആക്ഷന്‍ ഡ്രാമയാണ് ലാത്തി എന്ന ചിത്രം. യുവന്‍ ശങ്കര്‍ രാജ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ആരാധകരില്‍ വലിയ തോതിലുളള പ്രതീക്ഷയാണ് ഉണര്‍ത്തിയിട്ടുളളത് . തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ഒരേസമയം റിലീസ് ചെയ്യുന്നുണ്ട്.

Part of the Lathi cinema collection for farmers Vishal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES