ബോളിവുഡ് നടി പരിനീതി ചോപ്രയുടെ വിവാഹ നിശ്ചയം അടുത്തിടെയാണ് നടന്നത്.. രാഘവ് ഛദ്ദയാണ് പരിനീതിയുടെ വരന്‍. പരിനീതി ചോപ്രയുടെയും രാഘവ് ഛദ്ദയുടെയും വിവാഹം എന്നായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. പരിനീതി ചോപ്രുടെ വിവാഹത്തിന് പങ്കെടുക്കണമെന്ന് പറഞ്ഞ പാപ്പരാസിക്ക് നടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഞങ്ങള്‍ക്ക് താങ്കളുടെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന് പാപ്പരാസി പറഞ്ഞപ്പോള്‍ 'വരൂ... സഹോദരാ... വന്നോളൂ...' എന്നാണ് താരം നല്‍കിയ മറുപടി. എന്നാലതിന് മറുപടിയായി പാപ്പരാസി പറഞ്ഞത്,''വിവാഹം ഇറ്റലിയില്‍ വെച്ച് ആകല്ലേ''എന്നാണ്. അനുഷ്‌ക ശര്‍മ- വിരാട് കോലി, ദീപിക പദുക്കോണ്‍- രണ്‍വീര്‍ സിംഗ് തുടങ്ങിയവരുടെ വിവാഹം ഇറ്റലിയില്‍ വെച്ച് നടന്നതും അവിടെ പ്രവേശനം ലഭിക്കാതിരുന്നതും സൂചിപ്പിച്ച് പാപ്പരാസി പറഞ്ഞത് കേട്ട് പരിനീതി ചോപ്ര പൊട്ടിച്ചിരിച്ചതും വീഡിയോയിലുണ്ട്.
പരിനീതി ചോപ്രയുടെയും രാഘവ് ഛദ്ദയുടെയും വിവാഹ നിശ്ചയത്തിന് ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, പരിനീതിയുടെ ബന്ധുവും നടിയുമായ പ്രിയങ്ക ചോപ്രയ്ക്കുമൊപ്പം രാഷ്ട്രീയ- സിനിമാ രംഗത്തെ മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. മനീഷ് മല്‍ഹോത്രയാണ് ചോപ്രയുടെ ഡിസൈനര്‍.
ദില്ലിയില്‍ ആയിരുന്നു വിവാഹ നിശ്ചയം. ലേഡീസ് വേഴ്‌സസ് റിക്കി ബാല'യിലൂടെയാണ് പരിനീതി ചോപ്രവെള്ളിത്തിരയില്‍ എത്തുന്നത്. 'നമസ്‌തേ ഇംഗ്ലണ്ട്', 'സന്ദീപ് ഓര്‍ പിങ്കി ഫരാര്‍', 'ദ ഗേള്‍ ഓണ്‍ ഓണ്‍ ദ ട്രെയിന്‍', 'സൈന', 'ദാവത്ത് ഇ ഇഷ്‌ക്', 'കോഡ് നെയിം തിരംഗ' തുടങ്ങിയവയില്‍ വേഷമിട്ട പരിനീതി ചോപ്രയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് 'ചംകീല' ആണ്. 'കാപ്‌സൂള്‍ ഗില്‍' ആണ് ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്നത്.