Latest News

വൃഷഭയുടെ വിശേഷങ്ങളുമായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും; പാന്‍ ഇന്ത്യന്‍ സിനിമയുടെ ഷൂട്ടിങ് ജുലൈയില്‍; വീഡിയോ പങ്ക് വച്ച് ആശീര്‍വാദ് സിനിമാസ്

Malayalilife
വൃഷഭയുടെ വിശേഷങ്ങളുമായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും; പാന്‍ ഇന്ത്യന്‍ സിനിമയുടെ ഷൂട്ടിങ് ജുലൈയില്‍; വീഡിയോ പങ്ക് വച്ച് ആശീര്‍വാദ് സിനിമാസ്

മോഹന്‍ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ഷൂട്ട് ജൂലൈ ഒമ്പതിന് തുടങ്ങും. ആശിര്‍വാദ് സിനിമാസ് യൂട്യൂബ് ചാനലിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംവിധായകന്‍ നന്ദകിഷോറും ചിത്രത്തിന്റെ നിര്‍മാതാക്കളും ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിനൊപ്പം വീഡിയോയിലുണ്ടായിരുന്നു.


നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷനും ഇമോഷണും ചേര്‍ന്ന ബഹുഭാഷ ചിത്രമായിരിക്കും ഇത് എന്ന് മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. 'വൃഷഭ തുടങ്ങാന്‍ പോവുകയാണെന്ന് പ്രഖ്യാപിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവും എനിക്കൊപ്പമുണ്ട്. ഇത് ഒരു അഭിമാനകരമായ പ്രൊജക്ടാണ്. നിങ്ങളുടെ അനുഗ്രഹമുണ്ടായിരിക്കണം,മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിനൊപ്പം വര്‍ക്ക് ചെയ്യാനായത് വലിയ അനുഗ്രഹമാണെന്നാണെന്നാണ് സംവിധായകന്‍ നന്ദ കിഷോര്‍ പറഞ്ഞത്. വലിയൊരു സിനിമയുടെ തുടക്കമാണിതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ജൂലൈയിലാണ് ഷൂട്ട് തുടങ്ങുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം, ആന്റണി കൂട്ടിച്ചേര്‍ത്തു.

എ.വി.എസ് സ്റ്റുഡിയോയിലെ അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുകജീത്തു ജോസഫിന്റെ റാം, പൃഥ്വിരാജിന്റെ എമ്പുരാന്‍ എന്നിവയും പ്രേക്ഷകര്‍ പ്രതീക്ഷ വെക്കുന്ന ചിത്രങ്ങളാണ്. ഇതുകൂടാതെ മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബാറോസും ഈ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.


 

Pan India mega action drama Vrushabha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES