Latest News

ഇത് ഞാന്‍ മാര്‍ക്ക് ചെയ്ത പെണ്ണാല്ലേ? ചിരിപടര്‍ത്തി കുഞ്ചാക്കോ ബോബന്‍ ചിത്രം പദ്മിനി 'ടീസര്‍

Malayalilife
 ഇത് ഞാന്‍ മാര്‍ക്ക് ചെയ്ത പെണ്ണാല്ലേ? ചിരിപടര്‍ത്തി കുഞ്ചാക്കോ ബോബന്‍ ചിത്രം പദ്മിനി 'ടീസര്‍

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി  സംവിധാനം ചെയ്യുന്ന 'പദ്മിനി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍, പ്രശസ്ത ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ്, ടോവിനോ തോമസ്, ആസിഫ് അലി, ഉണ്ണിമുകുന്ദന്‍ എന്നിവരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

അപര്‍ണ്ണ ബാലമുരളി,മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് നായികമാര്‍.ഗണപതി,ആരിഫ് സലിം,സജിന്‍ ചെറുകയില്‍,ആനന്ദ് മന്മഥന്‍,ഗോകുലന്‍, ജെയിംസ് ഏലിയ മാളവിക മേനോന്‍,സീമ ജി നായര്‍,എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. കുഞ്ഞിരാമായണം, എബി, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന്  നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
ശ്രീരാജ് രവീന്ദ്രന്‍ നിര്‍വഹിക്കുന്നു.

കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണ് 'പദ്മിനി'സംഗീതം-ജേക്സ് ബിജോയ്,എഡിറ്റര്‍- മനു ആന്റണി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-വിനീത് പുല്ലുടന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് പൂങ്കുന്നം,കല-ആര്‍ഷാദ് നക്കോത്,മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം-ഗായത്രി കിഷോര്‍ സ്റ്റില്‍സ്-ഷിജിന്‍ പി രാജ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-വിഷ്ണു ദേവ്
ശങ്കര്‍ ലോഹിതാക്ഷന്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,ഷിന്റോ ഇരിഞ്ഞാലക്കുട,വിതരണം-സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്,പി ആര്‍ ഒ-എ എസ്  ദിനേശ്.

Read more topics: # പദ്മിനി
Padmini Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES