91-ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ഇന്ത്യന്‍ സാന്നിധ്യമറിയിച്ച് പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ്.മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്ട് വിഭാഗത്തിലാണ് പിരീഡ്; എന്‍ഡ് ഓഫ് സെന്റന്‍സ് പുരസ്‌കാരം സ്വന്തമാക്കിയത്. ഗ്രാമീണ ഇന്ത്യയിലെ ആര്‍ത്തവ പ്രശ്‌നങ്ങള്‍ വരച്ചുകാട്ടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 25കാരിയായ റെയ്ക സെഹ്താബ്ച്ചിയാണ്.
ആര്‍ത്തവ0 പ്രമേയമാക്കി തയാറാക്കിയ ഒരു ചിത്രത്തിനു ഓസ്‌കാര്‍ ലഭിച്ചെന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ഓസ്‌കാര്‍ അവാര്‍ഡ് വേദിയില്‍ റെയ്കയുടെ ആദ്യ പ്രതികരണം.
ഡല്‍ഹിയിലെ ഹാപൂര്‍ എന്ന ഗ്രാമത്തിലെ സ്ത്രീകള്‍ നടത്തുന്ന നിശബ്ദ പോരാട്ടത്തിന്റെ കഥയാണ് ചിത്ര0 പറയുന്നത്.കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി പാഡ് പ്രോജക്ട് എന്ന എന്‍ജിഒ സംഘടന ഹാപൂറിലെ സ്ത്രീകളെ സഹായിക്കാന്‍ രംഗത്തെത്തുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
ഇതേതുടര്‍ന്ന് ഗ്രാമത്തിലുണ്ടാകുന്ന സംഭവവികാസങ്ങളും ഇതിനെതിരെയുളള സ്ത്രീകളുടെ പോരാട്ടവുമാണ് ഡോക്യുമെന്ററിയില്‍ ചര്‍ച്ച ചെയ്യുന്നത്.