അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒരു ശ്രീലങ്കന്‍ സുന്ദരി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി . മന്‍ഹര്‍ സിനിമാസിന്റെ ബാനറില്‍ വിഷന്‍ മീഡിയ പ്രൊഡക്ഷന്‍സ് ആണ് ചിത്രം ഒക്ടോബര്‍ അവസാനവാരം തീയ്യറ്ററുകളില്‍ എത്തിക്കുന്നത്.
മന്‍ഹര്‍ സിനിമാസിന്റെ ബാനറില്‍ കൃഷ്ണ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുനത്. ഉണ്ണിമുകുന്ദന്‍, ഷൈന്‍ ടോം ചാക്കോ, മാളവിക മേനോന്‍ എന്നിവരുടെ ഫേസ് ബുക്ക് പേജിലൂടെ ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്. അനൂപ് മേനോന്‍ കൂടാതെ അന്തരിച്ച നടന്‍ രതീഷിന്റെ മകന്‍ പദ്മരാജന്‍ രതീഷ് , ശിവജി ഗുരുവായൂര്‍, ഡോക്ടര്‍ രജിത് കുമാര്‍, ഡോക്ടര്‍ അപര്‍ണ്ണ. കൃഷ്ണ പ്രിയ, ആരാധ്യ, ശ്രേയ, സീരിയല്‍ താരം രോഹിത് വേദ്, തൃശൂര്‍ എല്‍സി, ശാന്തകുമാരി,ടോപ് സിംഗര്‍ ഫെയിം മേഘന സുമേഷ് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് .വിനീത് ശ്രീനിവാസന്‍, മധു ബാലകൃഷ്ണന്‍, ഷമീര്‍ ഷാ, കൃഷ്ണദിയ, വൈഷ്ണവി, ഹരിണി, മേഘന സുമേഷ്, തുടങ്ങിയവരാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.മ്യൂസിക് രഞ്ജിനി സുധീരനും സുരേഷ് എരുമേലിയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.ലിറിക്സ് കൃഷ്ണ പ്രിയദര്‍ശന്റേതാണ്.
അബുദാബി, ഗുരുവായൂര്‍ എന്നിവിടങ്ങളിലായിരുന്നു 'ഒരു ശ്രീലങ്കന്‍ സുന്ദരി 'ചിത്രീകരണം പൂര്‍ത്തിയാക്കിയത്.ചായാഗ്രഹണം- രജീഷ് രാമന്‍.എഡിറ്റര്‍ അബു ജിയാദ്. ലിറിക്‌സ് കൃഷ്ണ പ്രിയദര്‍ശന്‍. സംഗീതം രഞ്ജിനി സുധീരന്‍,സുരേഷ് എരുമേലി. ആര്‍ട്ട് അശില്‍, ഡിഫിന്‍. കോസ്റ്റ്യൂംസ് അറോഷിനി, ബിസിഎബി. അസോസിയേറ്റ് ഡയറക്ടര്‍സ് -ബിജുലാല്‍, അല്‍ഫോണ്‍സ അഫ്‌സല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -എസ് മുരുകന്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ബിനീഷ്, മന്‍സൂര്‍. പോസ്റ്റര്‍ -അമീന്‍ ഹംസ.
ബിജിഎം -ഷാജി ബി.,
പി ആര്‍ ഒ -എം കെ ഷെജിന്‍,
ഡിജിറ്റല്‍ മീഡിയ - വിഷന്‍ മീഡിയ കൊച്ചിന്‍.