എം.എ. നിഷാദ് എഴുതി സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. നവംബര്‍ 8ന് ചിത്രം തിയെറ്ററുകളിലെത്തും. എഴുപതോളം ജനപ്രിയ താരങ്ങള്‍ അണിനിരക്കുന്നുനടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ ശ്രദ്ധേയനായ എം.എ. നിഷാദ് ചിത്രത്തിലൂടെ ഇടവേളയ്ക്കു ശേഷം വാണി വിശ്വനാഥ് തിരിച്ചെത്തുന്നു എന്നതാണ് സിനിമയുടെ ആകര്‍ഷണം.
മാസ് ലുക്കിലാണ് വാണി വിശ്വനാഥ് ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. സംവിധായകന്‍ എം.എ നിഷാദും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. വാണി വിശ്വനാഥിനു പുറമെ ദുര്‍ഗ കൃഷ്ണയും വേറിട്ട ഗെറ്റപ്പിലാണ് സിനിമയിലെത്തുന്നത്. ജീവന്‍ തോമസ് എന്ന മാധ്യമപ്രവര്‍ത്തകന്റെ കഥാപാത്രമാണ് ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്നത്. ബോംബെ, ഹൈദരാബാദ്, വാഗമണ്‍, കുട്ടിക്കാനം, പഞ്ചാബ്, ദുബായ്, തെങ്കാശി, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം ഇന്‍വെസ്റ്റി?ഗേഷന്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.
എം.എ. നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാര്‍ട്‌മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയില്‍ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങള്‍ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ നിഷാദ് രൂപീകരിച്ചത്. ക്രൈം ബ്രാഞ്ച് എസ്പി ആയും ഇടുക്കി എസ്പി ആയും ദീര്‍ഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീന്‍. ഡി ഐ ജി റാങ്കില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ വീശിഷ്ട സേവനത്തിന് പ്രസിഡന്റില്‍ നിന്നും രണ്ട് തവണ സ്വര്‍ണ്ണ മെഡല്‍ ലഭിച്ചിട്ടുണ്ട്.