സന്തോഷ് കീഴാറ്റൂര്‍ മുഖ്യ കഥാപാത്രമാകുന്ന ചിത്രം 'ഓടുന്നോന്‍' ട്രെയിലര്‍ പുറത്ത്. നടന്റെ അതിശയിപ്പിക്കുന്ന പ്രകടനവുമായി എത്തുന്ന ട്രെയിലര്‍ പുറത്ത് വിട്ടത് മോഹന്‍ലാല്‍ ആണ്. 'ഭയം ചിന്തകളില്‍ ഇരുട്ടു നിറയ്ക്കും, കാഴ്ച്ചകളെ കറുപ്പിച്ചു കളയും, പുഞ്ചിരിയെ കവര്‍ന്നെടുക്കും. ഭയം നിങ്ങളെ നിങ്ങളല്ലാതാകും'. എന്ന മോഹന്‍ലാലിന്റെ വാക്കുകളോടെയാണ് ട്രെയിലര്‍ അവസാനിക്കുന്നത്.
ഭയം മാറ്റിമറിച്ച പപ്പന്‍ എന്നയാളുടെ ജീവിതമാണ് ചിത്രം പറയുന്നത്. വിശ്വാസത്തിനും അന്ധവിശ്വാസത്തിനും നടുവില്‍ പെട്ടുപോയ ഒരാളുടെ പേരാണ് പപ്പന്‍. ഭയമാണ് അയാളുടെ പ്രധാന വികാരം. ജീവിതം നേരെ നീട്ടുന്ന പലതും ഭയത്താല്‍ അയാള്‍ ഉപേക്ഷിക്കുന്നു. സന്തോഷിന്റെ ഇതുവരെ കാണാത്ത സംഘഷഭരിതമായ അഭിനയമൂഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ടെന്ന കാര്യം ഉറപ്പ്.
നൗഷാദ് ഇബ്രാഹിം ആണ് സംവിധാനം. അഡ്വ സത്യന്‍ കൊയിലാണ്ടി, സുമേഷ് വൈശാഖ്, ഷമേഗ് വടകര എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. നൗഷാദ് ഷെരീഫ് ആണ് ഛായാഗ്രഹണം. ഗാനരചന ഗീത എസ്. സംഗിതം എസ് ബിജു നിര്‍വഹിക്കും. ജയ നൗഷാദ്, ശിവജി ഗരുരുവായൂര്‍, രാജേഷ് ശര്‍മ്മ, രമാദേവി, എം.ജി ശശി, ശാലിനി, കബനി, ജിജോയ്, രവി കാപ്പാട് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒക്ടോബര്‍ 25ന് തീയേറ്ററുകളിലെത്തും.