ജനപ്രിയ നായകന്‍ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്‍' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.വിനായക് ശശികുമാര്‍,സുഷാന്ത് സുധാകരന്‍ (ഹിന്ദി) എന്നിവര്‍ എഴുതിയ വരികള്‍ക്ക് അങ്കിത് മേനോന്‍ സംഗീതം പകര്‍ന്ന് സൂരജ് സന്തോഷ്,അങ്കിത് മേനോന്‍ എന്നിവര്‍ ആലപിച്ച ' ഓ പര്‍ ദേശി...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ജൂലായ് ഇരുപത്തിയെട്ടിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ,അംബിക മോഹന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജന്‍ ചിറയില്‍എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസര്‍-രോഷിത് ലാല്‍ വി 14 ലവന്‍ സിനിമാസ്, പ്രിജിന്‍ ജെ പി,ജിബിന്‍ ജോസഫ് കളരിക്കപ്പറമ്പില്‍ (യു ഏ ഇ).ഛായാഗ്രഹണം-സ്വരുപ് ഫിലിപ്പ്,സംഗീതം-അങ്കിത് മേനോന്‍,എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, കല സംവിധാനം-എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്സണ്‍ പൊടുത്താസ്,മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍-മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍- ഷിജോ ഡൊമനിക്,റോബിന്‍ അഗസ്റ്റിന്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-മാറ്റിനി ലൈവ്, സ്റ്റില്‍സ്-ശാലു പേയാട്, ഡിസൈന്‍-ടെന്‍ പോയിന്റ്,പി ആര്‍ ഒ-എ എസ് ദിനേശ്.