Latest News

ഇന്‍സ്റ്റഗ്രാമില്‍ 14 മില്യണ്‍ ഫോളോവേഴ്സ്; എങ്കിലും ഐശ്വര്യ റായി ഫോളോ ചെയ്യുന്നത് അഭിഷേകിനെ മാത്രം; വിവാഹമോചന വാര്‍ത്തകള്‍ക്കിടെ ചര്‍ച്ചകള്‍ ഇങ്ങനെ

Malayalilife
 ഇന്‍സ്റ്റഗ്രാമില്‍ 14 മില്യണ്‍ ഫോളോവേഴ്സ്; എങ്കിലും ഐശ്വര്യ റായി ഫോളോ ചെയ്യുന്നത് അഭിഷേകിനെ മാത്രം; വിവാഹമോചന വാര്‍ത്തകള്‍ക്കിടെ ചര്‍ച്ചകള്‍ ഇങ്ങനെ

ബോളിവുഡിലെ താര സുന്ദരിയായ ഐശ്വര്യ റായിയും അഭിഷേകും കുറച്ച് നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്.ബച്ചന്‍ കുടുംബത്തില്‍ നിന്നും ഐശ്വര്യ അകന്നുവെന്നും ഐശ്വര്യയും മകളും സ്വന്തം വീട്ടിലാണ് താമസം എന്ന തരത്തിലുമുള്ള വാര്‍ത്തകളാണ് പുറത്തു വന്നത്. എന്നാല്‍, പുറത്ത് വരുന്ന ഇത്തരം വാര്‍ത്തകളോട് താരദമ്പതികള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

അതേസമയം, ഇന്‍സ്റ്റഗ്രാമില്‍ 14.4 മില്യണ്‍ ഫോളോവേഴ്സുള്ള ഐശ്വര്യ പക്ഷേ, ഒരാളെ മാത്രമേ ഫോളോ ചെയ്യുന്നുള്ളൂവെന്നാണ് പുതിയ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വിവാഹ മോചനത്തെ കുറിച്ച് എത്രയേറെ വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ഐശ്വര്യ ഇന്നും ഇന്‍സ്റ്റഗ്രാമില്‍ അഭിഷേക് ബച്ചനെ മാത്രമാണ് ഫോളോ ചെയ്യുന്നത്. അഭിഷേക് ബച്ചനും ഐശ്വര്യയെ ഫോളോ ചെയ്യുന്നുണ്ട്. ഗോസിപ്പുകള്‍ക്കൊന്നും മറുപടി പറഞ്ഞില്ലെങ്കിലും ഇരുവരുടെയും കുടുംബ ബന്ധത്തില്‍ വിള്ളലുകളൊന്നും വന്നിട്ടില്ലെന്നതിന്റെ തെളിവാണിതെന്നാണ് ആരാധകര്‍ പറയുന്നത്

ഇതിനിടെ അഭിഷേക് ബച്ചന്റെ പഴയൊരു അഭിമുഖത്തിന്റെ ക്ലിപ്പ് വീണ്ടും വൈറലാകുകയാണ്. ഐശ്വര്യ റായിയുമായുള്ള വിവാഹമോചന കിംവദന്തികള്‍ ശക്തമാകുന്ന സമയത്താണ് അവതാരകയായ സിമി ഗരേവാള്‍  അഭിഷേകുമായി മുന്‍പ് നടത്തിയ അഭിമുഖത്തിന്റെ ക്ലിപ്പ് പങ്കിട്ടത്. 

ഈ ക്ലിപ്പില്‍ ബന്ധങ്ങളിലെ വിശ്വസ്തതയെയും പ്രതിബദ്ധതയെയും കുറിച്ച് അഭിഷേക് വാചാലമായി സംസാരിക്കുന്നത് കാണാം.  ബോളിവുഡിലെ ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളാണ് അഭിഷേക് എന്ന് പറഞ്ഞാണ് സിമി ഇത് ഷെയര്‍ ചെയ്തിട്ടുള്ളത്. ഐശ്വര്യ റായിയുടെ പിറന്നാള്‍ ദിനത്തിന് പിറ്റേ ദിവസമാണ് സിമിയുടെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. 

സിമി ഗരേവാള്‍ തന്റെ ജനപ്രിയ ഷോയായ റെന്‍ഡെസ്വസ് വിത്ത് സിമി ഗരേവാളില്‍ നിന്നുള്ള ഒരു ക്ലിപ്പാണ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടത്. 2003-ലെ ഈ അഭിമുഖത്തില്‍ ബന്ധങ്ങളിലെ പ്രതിബദ്ധതയെയും വിശ്വസ്തതയെയും കുറിച്ചുള്ള തന്റെ വീക്ഷണം വിശദമായി പറഞ്ഞു. ഒരു താമശയ്‌ക്കോ, കളിക്കോ വേണ്ടി പ്രതിബദ്ധത പ്രകടപ്പിക്കരുതെന്ന് അഭിഷേക് തുറന്നു പറയുന്നു. 

വീഡിയോ പങ്കുവെച്ചുകൊണ്ട് സിമി ഇങ്ങനെ എഴുതി ''അഭിഷേകിനെ വ്യക്തിപരമായി അറിയാവുന്ന എല്ലാവരും അദ്ദേഹം ബോളിവുഡിലെ ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളാണെന്ന് സമ്മതിക്കുമെന്ന് ഞാന്‍ കരുതുന്നു. നല്ല മൂല്യങ്ങളും സഹജമായ മാന്യതയുമാണ് അദ്ദേഹത്തിന് ' 

ചലച്ചിത്ര നിര്‍മ്മാതാവും കൊറിയോഗ്രാഫറും നടിയുമായ ഫറാ ഖാന്‍, അഭിഷേക് യഥാര്‍ത്ഥത്തില്‍ ചുറ്റുമുള്ള ഏറ്റവും നല്ല ആളുകളില്‍ ഒരാളാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സിമിയെ പിന്തുണച്ചു.

അതേ സമയം അഭിഷേകിന്റെ . ഐശ്വര്യ റായിയുമായുള്ള വിവാഹമോചനം അഭ്യൂഹങ്ങളായി പടരുന്ന വേളയില്‍ ഇത്തരം ഒരു പോസ്റ്റ് നന്നായോ എന്ന് ചിലര്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്. ബോളിവുഡിലെ ചില വിവരങ്ങള്‍ നേരത്തെ അറിയുന്ന സിമി മുന്‍കൂട്ടി കണ്ട് പോസ്റ്റിട്ടതാണോ ഇതെന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. എന്തായാലും വീഡിയോ വൈറലായി മാറുകയാണ്. 

No birthday wishes for Aishwarya Rai from husband Abhishek

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക