Latest News

പ്രൊഫ. ശ്രീചിത്ര പ്രദീപ് ഒരുക്കിയ 'ഞാന്‍ കര്‍ണ്ണന്‍' ട്രെയിലര്‍ പുറത്തുവിട്ടു

Malayalilife
 പ്രൊഫ. ശ്രീചിത്ര പ്രദീപ് ഒരുക്കിയ 'ഞാന്‍ കര്‍ണ്ണന്‍' ട്രെയിലര്‍ പുറത്തുവിട്ടു

പ്രൊഫ. ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത 'ഞാന്‍ കര്‍ണ്ണന്‍' മൂവിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. കുടുംബ ജീവിതത്തിലെ ഹൃദയബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് 'ഞാന്‍ കര്‍ണ്ണന്‍'.ശ്രിയ ക്രിയേഷന്‍സിന്റെ ബാനറില്‍ എം ടി അപ്പന്‍ കഥയും തിരക്കഥയും ഒരുക്കിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രദീപ് രാജാണ്.

ചലച്ചിത്ര-സീരിയല്‍ താരവും അദ്ധ്യാപികയുമായ പ്രൊഫ: ശ്രീചിത്ര പ്രദീപ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഞാന്‍ കര്‍ണ്ണന്‍. വര്‍ത്തമാനകാല കുടുംബജീവിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

അഭിനേതാക്കള്‍ടി.എസ്.രാജു,ടോണി,പ്രദീപ് രാജ്, ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്,ശിവദാസ് വൈക്കം,ജിന്‍സി,രമ്യ രാജേഷ്, ബെന്ന, ശോഭന ശശി മേനോന്‍,സാവിത്രി പിള്ള, എം.ടി.അപ്പന്‍,ബി. അനില്‍കുമാര്‍, ആകാശ്.ഡി.ഒ.പി പ്രസാദ് അറുമുഖന്‍.

Njan Karnan Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES