സിനിമാ സംവിധയാകന്‍ എന്ന നിലയിലും മിമിക്രി ആര്‍ട്ടിസ്റ്റ് എന്ന നിലയിലും നടന്‍ അവതാരകന്‍ എന്ന രീതിയിലുമൊക്കെ പേരെടുത്ത വ്യക്തിയാണ് രമേഷ് പിഷാരടി. പിഷാരടി ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നത് മാത്രമാണ് മലയാളികള്‍ കണ്ടിട്ടുളളത്. അടുത്തിടെ നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്‍ രമേഷ് പിഷാരടി പ്രചാരണത്തിന് എത്തിയ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതിന് പിന്നാലെ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രോൾ കൊണ്ട് നിറയുകയാണ്.
‘സകല മണ്ഡലങ്ങളിലും ഓടി നടന്ന് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പറ്റോ സക്കീര്‍ ഭായിക്ക്? But I ക്യാൻ പിഷാരടി’ എന്ന് കുറിച്ചുകൊണ്ടാണ് നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താരത്തിന് എതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്. നിരവധി പേരാണ് കമാറ്റുകളുമായി എത്തിയിരിക്കുന്നത്.
പിഷാരടി തന്റെ സുഹൃത്തും ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജൻ ബോൾഗാട്ടിയുടെ പ്രചരണത്തില്‍ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പുള്ള ചെന്നിത്തലയുടെ കേരളയാത്രയിലും, തിരുവനന്തപുരത്ത് വി എസ് ശിവകുമാര്‍, അരുവിക്കരയിൽ കെ എസ് ശബരീനാഥൻ, താനൂരിൽ പി കെ ഫിറോസ്, തൃത്താലയിൽ വി ടി ബല്‍റാം, ഗുരുവായൂരിൽ കെഎന്‍എ ഖാദര്‍ എന്നിവര്‍ക്ക് വേണ്ടിയും താരം വോട്ട് അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇവരെല്ലാം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് ട്രോളുകൾ പ്രചരിച്ചു തുടങ്ങിയത്.