Latest News

ആരെ നോക്കണമെന്ന് കൺഫ്യൂഷൻ ആയല്ലോ; തകർപ്പൻ നൃത്ത ചുവടുകളുമായി അഹാനയും സഹോദരിമാരും

Malayalilife
ആരെ നോക്കണമെന്ന് കൺഫ്യൂഷൻ ആയല്ലോ; തകർപ്പൻ നൃത്ത ചുവടുകളുമായി അഹാനയും സഹോദരിമാരും

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.

അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബം തങ്ങളുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ ഉൾപ്പെടെ ഉള്ളവ   ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ നൃത്ത വിസ്മയം തീർത്ത് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഹാന കൃഷ്ണയും സഹോദരിമാരും. പിംഗാ ഗ പോരി’ എന്ന ഹിറ്റ് ഗാനത്തിനാണ്  നൃത്ത ചുവടുകൾ വച്ചിരിക്കുന്നത്. കൃഷ്ണകുമാറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡാൻസ് കവർ റിലീസ് ചെയ്തിരുന്നത്.

അഹാനയും സഹോദരിമാരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ്  വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഇവരുടെ തകർപ്പൻ നൃത്ത പ്രകടനം വീട്ടിലെ സ്വീകരണ മുറിയിൽ വച്ചാണ്. മണിക്കൂറുകൾ കൊണ്ടാണ് ഇവരുടെ നൃത്ത പ്രകടനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇവരുടെ വീഡിയോയ്ക്ക് ചുവടെ പ്രേക്ഷകരുടെ പ്രതികരണം എത്തിയിരുന്നു. ആരെ നോക്കണമെന്ന് കൺഫ്യൂഷൻ ആയി എന്നാണ് ആരാധകർ നൽകുന്ന കമന്റുകൾ.  നാലു പേരും വേറെ ലെവൽ ആണെന്നും വളരെ ക്യൂട്ട് പ്രകടനമാണെന്നും ആരാധകർ കമന്റുകൾ നൽകിയിട്ടുണ്ട്. 

  സമൂഹമാധ്യമ ലോകത്ത് നൃത്ത വിഡിയോകളും പാട്ടുകളുമൊക്കെയായി ഈ കുടുംബം സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ ലോക്ക് ഡൌൺ കാലത്തെ വർക്ക് ഔട്ട് വിഡിയോകളും, നൃത്ത വിഡിയോകളും എല്ലാം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതേ സമയം ഈ നാലു സഹോദരിമാരും സിനിമ മേഖലയിലേക്ക് ചുവട് വയ്ക്കുകയും ചെയ്തിരുന്നു. 

New dance video shared by ahana and sisters

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES