കോടതിക്കുള്ളിലും പുറത്തും ഒരു കേസിന്റെ പിന്നിലെ നൂലാമാലകള്‍ എന്തൊക്കെയായിരിക്കു മെന്ന് വ്യക്തമായി കാട്ടിത്തരുന്ന ഒരു ചിത്രമാണ് ജീത്തു ജോസഫ് - മോഹന്‍ ലാല്‍ ടീമിന്റെ നേര്.പൂര്‍ണ്ണമായും കോര്‍ട്ട് റൂം ഡ്രാമയായി വിശേഷിപ്പിക്കാവുന്നഈ ചിത്രത്തിന്റെ ആദ്യ ട്രയിലര്‍ പ്രകാശനം ചെയ്തിരിക്കുന്നു. വളരെക്കുറച്ചു സമയം കൊണ്ടു തന്നെ സോഷ്യല്‍ മീഡിയായില്‍ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ട് ട്രയിലര്‍ പ്രേഷകര്‍ക്ക് ഏറെ ദൃശ്യവിസ്മയമായിരിരിക്കുന്നു.
ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റെ ണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.തിരുവനന്തപുരത്തെ തുമ്പ പൊലീസ് സ്റ്റേഷനില്‍ നടന്ന ഒരു കേസ്റ്റണ് ഈ ചിത്രത്തിലൂടെ വിശകലനം ചെയ്യുന്നത്.
ഈ സസ്‌പെന്‍സ് ത്രില്ലറിന്റെ മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുടനീളം പ്രകട
മാകുന്നതായി ട്രയിലറില്‍ വ്യക്തമാക്കുന്നു.
വര്‍ഷങ്ങളായി കേസ് അറ്റന്‍ഡ് ചെയ്യാത്ത സ്‌പെഷ്യല്‍ പബ്‌ളിക്ക് പ്രോസിക്യൂട്ടര്‍ .വിജയമോഹന്‍ ഒരു കേസ് അറ്റന്‍ഡ് ചെയ്യാന്‍ എത്തുന്നതും ഈ ചിത്രത്തിന്റെ സംലര്‍ഷം വര്‍ദ്ധിപ്പിക്കുന്നതായി കാണാം.
ഇതിനകംകേരളത്തില്‍ ഒരു കോടതി രാത്രി സിറ്റിംഗ് നടത്തുന്നു എന്ന അസാധാരണമായ
സംഭവമാണ് ഇവിടെ നടക്കുന്നത്. എന്ന വാക്കുകള്‍ ഈ ചിത്രത്തിലെ സംഭവങ്ങള്‍ക്ക് ഏറെ ആക്കം കൂട്ടുന്നതാണ്.
ഒരു ശരിക്കു വേണ്ടി നീതിക്കുവേണ്ടിയുള്ള നിയമ പോരാട്ടത്തിന്റെ പുതിയ മുഖങ്ങള്‍ ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നു.സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വിജയമോ ന്നായി മോഹന്‍ലാല്‍ അരങ്ങു തകര്‍ക്കുന്നു '
പ്രിയാമണി, സിദ്ദിഖ്, നന്ദു എന്നിവരുടെ വക്കീല്‍ പ്രകടനവും ചിത്രത്തിന്റെ ഹൈലൈറ്റായി കാണാം.ജഗദീഷ് തികച്ചും വ്യത്യസ്ഥമായ വേഷത്തിലെത്തുന്നു.ഗണേഷ് കുമാര്‍,അനശ്വര രാജന്‍, ശങ്കര്‍ ഇന്ദുചൂഡന്‍ ' ദിനേശ് പ്രഭാകര്‍, മാത്യു വര്‍ഗീസ്, കലേഷ്, കലാഭവന്‍ ജിന്റോ ,ശാന്തി മായാദേവി, ശ്രീ ധന്യ, രമാദേവി, രശ്മി അനില്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു.
ഛായാഗ്രഹണം - സതീഷ് ക്കുറുപ്പ്.
എഡിറ്റിംഗ് -വി.എസ്.വിനായക് .
കലാസംവിധാനം - ബോബന്‍
കോസ്റ്റും - ഡിസൈന്‍ -
ലൈന്റാ ജീത്തു.
മേക്കപ്പ് - അമല്‍ ചന്ദ്ര .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സുധീഷ് രാമചന്ദ്രന്‍.
അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - സോണി.ജി.സോളമന്‍.
എസ്.എ.ഭാസ്‌ക്കരന്‍, അമരേഷ് കുമാര്‍
ഫിനാന്‍സ് കണ്‍ട്രോളര്‍- മനോഹരന്‍ കെ.പയ്യന്നൂര്‍.
പ്രൊഡക്ഷന്‍ മാനേജേര്‍സ്.പാപ്പച്ചന്‍ ധനുവച്ചപുരം, ശശിധരന്‍ കണ്ടാണിശ്ശേരില്‍
പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ് പ്രണവ് മോഹന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സിദ്യപനയ്ക്കല്‍
ഡിസംബര്‍ ഇരുപത്തിയൊന്നിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
വാഴൂര്‍ ജോസ്.
ഫോട്ടോ -ബെന്നറ്റ്.എം.വര്‍ഗീസ്.