മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് നേഹ സക്‌സേന. മലയാളികൾക്ക് താരത്തെ ഏറെ പരിചിതമാക്കിയ സിനിമ മമ്മൂട്ടിച്ചിത്രം കസബയായിരുന്നു. അതിന് പിന്നാലെ മോഹൻലാൽ നായക വേഷത്തിൽ എത്തിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോൾ എന്ന ചിത്രത്തിലും നേഹ ഒരു കഥാപാത്രമായി എത്തിയിരുന്നു. അതേസമയം താരം അന്യഭാഷ ചിത്രങ്ങളിലും തിളങ്ങുകയാണ്. എന്നാൽ ഇപ്പോൾ നേഹ സിനിമയിലെത്തുന്നതിന് മുന്നേ ഉള്ള കാലത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഒരു മിഡില്‍ ക്ളാസ് കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. അമ്മ കമ്പിളിക്കുപ്പായങ്ങളും ജാക്കറ്റുമൊക്കെ തുന്നുന്നതില്‍ എക്സ്പര്‍ട്ടായിരുന്നു. എന്റെ പഠനത്തിനും ഭക്ഷണത്തിനുമൊക്കെ വേണ്ടി അമ്മ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്
പണ്ട് ബോര്‍ഡ് എക്സാമിനുള്ള ഹാള്‍ടിക്കറ്റ് വാങ്ങാന്‍ മുന്നൂറ് രൂപപോലും എന്റെ കൈയിലില്ലാത്ത സമയമുണ്ടായിരുന്നു. ബോര്‍ഡ് എക്സാം എഴുതിയില്ലെങ്കില്‍ എന്റെ ഒരു വര്‍ഷം പോകും.ഞാനൊരു വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്താണ് ആ പണം സ്വരൂപിച്ചത് എന്ന് കൗമുദിയുമായുള്ള അഭിമുഖത്തില്‍ നേഹ വ്യക്തമാക്കുകയും ചെയ്‌തു.