Latest News

രാം പൊതിനേനിയും ശ്രീലീലയും മാസ്സ്-റൊമാന്റിക് ചുവടില്‍;'സ്‌കന്ദ'യിലെ ആദ്യ സിംഗിള്‍ പുറത്ത്

Malayalilife
topbanner
 രാം പൊതിനേനിയും ശ്രീലീലയും മാസ്സ്-റൊമാന്റിക് ചുവടില്‍;'സ്‌കന്ദ'യിലെ ആദ്യ സിംഗിള്‍ പുറത്ത്

ബ്ലോക്ക്ബസ്റ്റര്‍ മേക്കര്‍ ബോയപതി ശ്രീനുവും ഉസ്താദ് റാം പോതിനേനിയും ഒന്നിച്ചഭിനയിക്കുന്ന മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രം 'സ്‌കന്ദ' റിലീസിനൊരുങ്ങുന്നു. രാം പൊതിനേനിയും ശ്രീലീലയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ആദ്യ സിംഗിള്‍ 'നീ ചുട്ടു ചുട്ട്' പുറത്തുവിട്ടിട്ടുണ്ട്. മാസ് ബീറ്റുകളോടൊപ്പം താളാത്മകമായ വരികള്‍ അടങ്ങുന്ന സിംഗിള്‍ സംഗീത സംവിധായകന്‍ എസ് തമനാണ് ഒരുക്കിയത്. രഘുറാമിന്റെതാണ് വരികള്‍. 

ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമും സഞ്ജന കല്‍മഞ്ചെയും ചേര്‍ന്നാണ്. റാമിന്റെ ചുവടുകള്‍ക്കൊപ്പം ശ്രീലീലയുടെ ഗ്ലാമറസ് ലുക്ക് പാട്ടിന്റെ താളം തുലനപ്പെടുത്തുന്നു. റാമിനെ ഇതുവരെയും കാണാത്തൊരു മാസ് ലുക്കിലാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബോയപതി ശ്രീനു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 15 മുതല്‍ തിയറ്ററുകളിലെത്തും. 

ശ്രീനിവാസ സില്‍വര്‍ സ്‌ക്രീന്‍, സീ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളില്‍ ശ്രീനിവാസ ചിറ്റൂരി നിര്‍മ്മിക്കുന്ന ചിത്രം പവന്‍കുമാറാണ് അവതരിപ്പിക്കുന്നത്. സന്തോഷ് ഡിറ്റേക്ക് ഛായാ?ഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം തമ്മിരാജു കൈകാര്യം ചെയ്യുന്നു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ് 'സ്‌കന്ദ'. പിആര്‍ഒ: ശബരി.

Read more topics: # സ്‌കന്ദ
Nee Thottu Thotta Lyrical Video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES