Latest News

തിരക്കഥയില്ലാത്ത പുതുമയുള്ള കണ്ടന്റുകള്‍ നെറ്റ്ഫ്‌ലിക്‌സ് എല്ലായ്പ്പോഴും പ്രേക്ഷകരിലെത്തിക്കാറുണ്ട്; നയന്‍താരയുടെ വിസ്മയകരമായ ആ യാത്ര പ്രേക്ഷകരില്‍ ഉടനെയെത്തിക്കാന്‍ കാത്തിരിക്കുന്നു;നയന്‍താര-വിഗ്‌നേഷ് കല്യാണം  സംപ്രേക്ഷണം ചെയ്യുമെന്ന് അറിയിച്ച് നെറ്റ്ഫ്‌ളിക്‌സ്

Malayalilife
 തിരക്കഥയില്ലാത്ത പുതുമയുള്ള കണ്ടന്റുകള്‍ നെറ്റ്ഫ്‌ലിക്‌സ് എല്ലായ്പ്പോഴും പ്രേക്ഷകരിലെത്തിക്കാറുണ്ട്; നയന്‍താരയുടെ വിസ്മയകരമായ ആ യാത്ര പ്രേക്ഷകരില്‍ ഉടനെയെത്തിക്കാന്‍ കാത്തിരിക്കുന്നു;നയന്‍താര-വിഗ്‌നേഷ് കല്യാണം  സംപ്രേക്ഷണം ചെയ്യുമെന്ന് അറിയിച്ച് നെറ്റ്ഫ്‌ളിക്‌സ്

അഭ്യൂഹങ്ങള്‍ക്കൊക്കെ വിരാമമിട്ട് നയന്‍ താരയും വിഗ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ് തന്നെ സ്ട്രീം ചെയ്യും. വിവരം നെറ്റ്ഫ്‌ലിക്‌സ് തന്നെ അറിയിച്ചു. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് നെറ്റ്ഫ്‌ലിക്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ട്രീമിങ് എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തമല്ല. നയന്‍സ്-വിഗ്‌നേഷ് വിവാഹം സ്ട്രീം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് പിന്മാറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്

നയന്‍താരയ്ക്കും വിഗ്നേഷ് ശിവനും നോട്ടീസ് അയച്ചുവെന്നത് അവാസ്തവമാണെന്നും നെറ്റ്ഫ്‌ളിക്സ് ഇന്ത്യ വ്യക്തമാക്കി.'തിരക്കഥയില്ലാത്ത പുതുമയുള്ള കണ്ടന്റുകള്‍ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ എല്ലായ്പ്പോഴും പ്രേക്ഷകരിലെത്തിക്കാറുണ്ട്. നയന്‍താര ഒരു സൂപ്പര്‍താരമാണ്. ഇരുപത് വര്‍ഷത്തോളമായി അവര്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഞങ്ങളുടെ ക്രിയാത്മകമായ ടീമും സംവിധായകന്‍ ഗൗതം മേനോനും ചേര്‍ന്ന്, നയന്‍താരയുടെ വിസ്മയകരമായ ആ യാത്ര പ്രേക്ഷകരില്‍ ഉടനെയെത്തിക്കാന്‍ കാത്തിരിക്കുന്നു. നെറ്റ്ഫിലിസ് ഇന്ത്യ ഹെഡ് ടാന്യ ബാമി പറഞ്ഞു.

നയന്‍സ്- വിക്കി വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ളിക്സിന് നല്‍കിയത്. മഹാബലിപുരത്തെ ഒരു ആഡംബര റിസോര്‍ട്ടിലായിരുന്നു വിവാഹം. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. റൗഡി പിക്ചേഴ്‌സിന്റെ ബാനറില്‍ ഗൗതം മേനോനാണ് വിവാഹമൊരുക്കിയത്. എന്നാല്‍ സ്ട്രീം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ളിക്സ് പിന്‍മാറിയെന്നും നയന്‍താരയ്ക്ക് നോട്ടീസ് അയച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Netflix India (@netflix_in)

Nayanthara Vignesh shivan wedding is on Netflix

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES